Cinemapranthan
null

അജയ് ദേവ്‍ഗണിന്റെ സംവിധാനത്തിൽ ‘മേയ്‍ഡേ’; കേന്ദ്ര കഥാപാത്രമായ് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചനൊപ്പം അജയ് ദേവ്‍ഗണ്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു

null

ബോളിവുഡ് താരം അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മേയ്‍ഡേ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അജയ് ദേവ്ഗൺ സംവിധാനം ചെയ്യന്ന മൂന്നാമത്തെ ചിത്രമാണിത്.

അമിതാഭ് ബച്ചനൊപ്പം അജയ് ദേവ്‍ഗണ്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു. അജയ് ദേവ്ഗൺ തന്നെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയ വിവരം പങ്കുവെച്ചത്. സിനിമയില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

‘മേയ്‍ഡെ ഔദ്യോഗികമായി തുടങ്ങി. ദൈവത്തോടും എന്റെ മാതാപിതാക്കളോടും അനുഗ്രഹം തേടുന്നു. എന്റെ ആരാധകരും കുടുംബവും അഭ്യുദയകാംക്ഷികളും ഇല്ലാതെ പൂര്‍ണമാകില്ല ഒന്നും. സിനിമ 2022 ഏപ്രില്‍ 29ന് റിലീസ് ചെയ്യും’ അജയ് ദേവ്ഗൺ അറിയിച്ചു.

cp-webdesk

null
null