Cinemapranthan

“സ്പേസിലേക്കല്ല.. യുദ്ധത്തിന് പോകുന്ന പോലെ”: ദൃശ്യം 2 ൽ ജോയിൻ ചെയ്യാനൊരുങ്ങി മീന

“സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്പോൾ തോന്നുക. പക്ഷേ യുദ്ധത്തിനു പോകുന്ന പോലെയാണ് എനിക്ക് തോന്നുന്നത്

null

“സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്പോൾ തോന്നുക, പക്ഷേ യുദ്ധത്തിനു പോകുന്ന പോലെയാണ് എനിക്ക് തോന്നുന്നത്.” പി പി ഇ കിറ്റ് ധരിച്ച ചിത്രം പങ്കു വെച്ചു കൊണ്ട് നടി മീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 ന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യാൻ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപുള്ള ചിത്രമാണ് താരം പങ്കു വെച്ചത്. അതീവ സുരക്ഷാ മുൻകരുതലുകളോട് കൂടിയാണ് മീനയുടെ യാത്ര. പി.പി.ഇ കിറ്റ് അണിയുന്നതിന്റെ ബുദ്ധിമുട്ടുകൾ പറയുകയാണ് താരം.

“സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്പോൾ തോന്നുക. പക്ഷേ യുദ്ധത്തിനു പോകുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. . ഏഴ് മാസത്തിനുശേഷമുള്ള യാത്ര. ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോൾ അദ്ഭുതം തോന്നുന്നു. എന്നെപ്പോലെ ഈ വേഷം ധരിച്ച അധികം പേരെ കാണാത്തതും എന്നെ അത്ഭുതപ്പെടുത്തുന്നു. ധരിച്ചതിൽ ഒട്ടും സുഖകരമല്ലാത്ത വേഷമാണിത്. ചൂടും ഭാരവും കൂടുതൽ. കാലാവസ്ഥ വളരെ നല്ലതാണെങ്കിൽ പോലും നമ്മൾ വിയർത്തു കുളിക്കും.’

മുഖംപോലും ഒന്നു തുടക്കാൻ പറ്റാത്ത അവസ്ഥ. രാവും പകലും ഈ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴും ആ വേദനകൾ സഹിച്ച് അവർ നമുക്കായി കരുതൽ തരുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.”:- മീന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

മോഹൻലാൽ ഉൾപ്പടെയുള്ള യൂണിറ്റിലുള്ള എല്ലാവരുടെയും കോവിഡ് പരിശോധന നടത്തി കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ദൃശ്യം 2 ‘ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി എന്നിവർ രണ്ടാം ഭാഗത്തിലും എത്തുന്നു.

cp-webdesk

null

Latest Updates