രാജ്യസഭയിൽ പാസാക്കിയ കാര്‍ഷിക ബില്ലിന്റെ പേരിൽ വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്ന് പറയുകയാണ് നടി കങ്കണ റണാവത്ത്.
സി.എ.എയെക്കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യുഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചവർ തന്നെയാണ് ഇപ്പോൾ കാർഷിക ബില്ലിനെതിരേയും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇവർ ഭീകരത സൃഷ്ടിക്കുകയാണ്. അവർ തീവ്രവാദികളാണെന്നും കങ്കണ ട്വീറ്റ് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ബില്ലിനെ എതിർക്കുന്ന 12 പ്രതിപക്ഷ പാർട്ടികളാണ് ഇന്നലെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇടത് പാർട്ടികൾക്ക് പുറമെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എൻസിപി, സമാജ്വാദി പാർട്ടി, മുസ്ലിം ലീഗ് തുടങ്ങിയ 12 പാർട്ടികളുടെ പിന്തുണയും പ്രമേയത്തിനുണ്ട്.
കൊവിഡ് കാലത്ത് ഓർഡിനൻസിലൂടെ കർഷക വിരുദ്ധ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കി. പിന്നാലെയാണ് പാർലമെന്റിൽ മൂന്ന് കർഷക വിരുദ്ധ ബില്ല് കൊണ്ടുവന്നത്. ഓർഡിനൻസ് ഇറക്കിയത് ഇടതു എംപിമാർ ചോദ്യം ചെയ്തിരുന്നു. ബില്ല് സെലക്ട് കമ്മിറ്റിക്ക് അയക്കണം എന്ന് ഇടതു പിമാർ ആവശ്യപ്പെട്ടിരുന്നു