Cinemapranthan
null

സ്വർണ്ണ കടത്ത് കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല; ‘ഇതാണോ അറസ്റ്റിലായ എന്റെ ഭർത്താവ്’: ലൈവിൽ ജ്യോതികൃഷ്ണ

ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന കാപ്ഷനോടെയാണ് ജ്യോതികൃഷ്ണ ലൈവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

null

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് നടി ജ്യോതികൃഷ്ണ. താരത്തിന്റെ ഭർത്താവ് അരുണ്‍ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് വ്യാജ വർത്തയാണെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജ്യോതി കൃഷണ പറയുന്നു. ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ലൈവില്‍ എത്തിയാണ് ജ്യോതികൃഷ്ണ വ്യാജവാര്‍ത്തക്കെതിരെ തുറന്നടിച്ചത്. വിഡിയോയ്ക്കിടെ ഭര്‍ത്താവ് അരുണ്‍ രാജയെ ക്യാമറയ്ക്ക് മുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു ജ്യോതികൃഷ്ണ.

View this post on Instagram

Selfie time #home #dxb #jyothikrishna

A post shared by Jyothikrishna (@jyothikrishnaa) on

വ്യാജപ്രചരണത്തിനെതിരെ ദുബായ് പൊലീസിലും കേരളത്തിലും പരാതി നല്‍കിയിട്ടുണ്ടെന്നും നടി പറയുന്നു. ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന കാപ്ഷനോടെയാണ് ജ്യോതികൃഷ്ണ ലൈവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

“രാവിലെ മുതല്‍ ഫോണ്‍ വിളിയും മെസേജുമായിരുന്നു. ഒരു ഫ്രണ്ടാണ് യൂട്യൂബ് ലിങ്ക് അയച്ചുതന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനിറ്റ് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്‌തോ എന്ന് ഞാനോര്‍ത്തു. നോക്കിയപ്പോല്‍ ലിവിങ് റൂമിലുണ്ട്”- ജ്യോതി കൃഷ്ണ പറയുന്നു

‘എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ ചെയ്യണ്ടേ. രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായി, നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രചരണം. സെപ്റ്റംബർ എട്ടിനാണ് സംഭവം. ആ കുടുംബം കഷ്ടപ്പെടുകയാണ് എന്നൊക്കെയായിരുന്നു വാർത്തകൾ. ഇതാണ് ആ മനുഷ്യൻ.’ –ഭർത്താവിനെ അരികിലേയ്ക്ക് വിളിച്ച് ജ്യോതികൃഷ്ണ പറഞ്ഞു

‘സോഷ്യല്‍ മീഡിയ എന്നെ കുറേ കാലം നല്ല രീതിയില്‍ കൊന്നിട്ടുണ്ട്. എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഞാൻ. ഇപ്പോള്‍ ഒരു രീതിയിലും ബന്ധമില്ലാത്തതാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ സന്തോഷമായി ദുബായിലുണ്ട്. ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. ദുബായ് പൊലീസിലും നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാജാ ഗോള്‍ഡ് അരുണിന്റെ കസിന്റെയാണ്. അവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല. ഒത്തിരിപ്പേര് വിളിച്ചു, അതിൽസന്തോഷം.’– –ജ്യോതികൃഷ്ണ കൂട്ടിചേർത്തു

cp-webdesk

null
null