Cinemapranthan
null

നടൻ ശരത്കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

null

നടൻ ശരത്കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. മകൾ വരലക്ഷ്മി ശരത്കുമാർ ആണ് പിതാവ് ശരത്ത് കുമാറിന് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചത്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് ബാധയാണ് ശരത്കുമാറിന്. മാത്രവുമല്ല, അദ്ദേഹം മികച്ച ഡോക്‌ടർമാരുടെ ചികിത്സയിലാണെന്നും ഭാര്യ രാധിക മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ താൻ അറിയിക്കാമെന്നും ഭാര്യ രാധിക കൂട്ടിച്ചേർത്തു. നിലവിൽ ഹൈദരാബാദിൽ ചികിത്സയിൽ തുടരുകയാണ് ശരത്കുമാർ. അദ്ദേഹം രോഗമുക്തിയിലേക്കുള്ള പാതയിലാണെന്നും വരലക്ഷ്മി പറഞ്ഞു.

cp-webdesk

null
null