Cinemapranthan

ലോക്കൽ എസ്ഐ, ഗുണ്ട വേഷങ്ങളിൽ നിന്ന് പ്രമോഷൻ; ഇത് ലണ്ടൻ ഗ്യാങ്സ്റ്റർ: ജ ഗമേ തന്തിരത്തെ കുറിച്ച് ജോജു

null

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന കാർത്തിക് സുബ്ബരാജ്- ധനുഷ് ചിത്രമാണ് ജ ഗമേ തന്തിരം. മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നാളെ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനം ആരംഭിക്കുകയാണ്.

അതേസമയം ചിത്രത്തിലെ തന്റെ കഥപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് നടൻ ജോജു ജോർജ് പറഞ്ഞ മറുപടിയും ഏറെ ശ്രദ്ധേയമാവുകയാണ്.

സാധാരണയായി തനിക്ക് ലഭിച്ചിരുന്ന സ്ഥിരം ലോക്കൽ എസ്ഐ, ലോക്കൽ ഗുണ്ട റോളുകളിൽ നിന്ന് തനിക്ക് ഇത്തവണ വലിയ പ്രമോഷൻ ലഭിച്ചിരിക്കുകയാണെന്നും നേരെ ലണ്ടൻ ഗ്യാങ്സ്റ്ററായി ആണ് ആ സ്ഥാനംകയറ്റം എന്നും അദ്ദേഹം പറയുന്നു. ഫിലിം കംബാനിയന് നൽകിയ അഭിമുഖത്തിൽ ആണ് ജോജുവിന്റെ പ്രതികരണം.

വലിയ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രം തിയേറ്റർ റിലീസായി എത്താതിരുന്നതിന്റെ നിരാശയും അദ്ദേഹം പങ്കുവെച്ചു. എന്നാൽ തിയേറ്ററുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇതല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ലന്നും ജോജു പറയുന്നു.

എല്ലാവരെയും പോലെ സിനമ കാണാനുള്ള ആകാംഷയിലാണ് താനെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ജ ഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. ജോജുവിനെ കൂടാതെ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമ്മാണം.

ഹോളിവുഡ് നടൻ ജെയിംസ് കോസ്മോ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹൈലാന്റർ, ബ്രേവ് ഹാർട്ട്, ക്രോണിക്കിൾസ് ഓഫ് നാർനിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജെയിംസ് കോസ്മോ ഗെയിം ഓഫ് ത്രോൺസ് എന്ന വെബ് സീരീസിൽ ജിയോർ മോർമോണ്ട് എന്ന കഥാപാത്രമായെത്തിയിരുന്നു.

കഴിഞ്ഞ വർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജ ഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.

Read article on Film Companion

cp-webdesk

null