Cinemapranthan

മാസ്സ് എന്റർടെയ്‌നറുമായി ബി. ഉണ്ണികൃഷ്ണൻ; ‘2255’ൽ ‘ഗോപൻ’ എത്തും മോഹൻലാലിന്റെ ‘ആറാട്ടി’ന് തുടക്കം

കിഴക്കഞ്ചേരിയിലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുക.

null

ഒരിടവേളക്ക് ശേഷം മാസ് ത്രില്ലര്‍ ചിത്രവുമായി മോഹന്‍ലാല്‍ എത്തുന്നു. മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ‘ആറാട്ട്’ എന്ന പേരിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കോമഡിയും തകര്‍പ്പന്‍ സംഘട്ടനങ്ങളും
എല്ലാം ഉൾകൊള്ളുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും ചിത്രം എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

കിഴക്കഞ്ചേരിയിലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുക. പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ രചന നിർവഹിക്കുന്ന മോഹൻലാൽ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രം, പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നന്നതും. തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.

cp-webdesk

null

Latest Updates