Cinemapranthan
null

അച്ഛന്റെയും അമ്മയുടെയും പേരിന്റെ സ്ഥാനത്ത് ഇമ്രാൻ ഖാന്റെയും സണ്ണി ലിയോണിന്റെയും പേരുകൾ; പ്രതികരണവുമായി താരം

സത്യമായും അവൻ എന്റേതല്ല’ എന്ന കുറിപ്പോടെ ഈ വാർത്തകളുടെ ലിങ്ക് ട്വിറ്ററിൽ ഷെയ്ർ ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം

null

ഒരു വിദ്യാർത്ഥിയുടെ പ്രവേശന കാർഡിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ സ്ഥാനത്ത് നടൻ ഇമ്രാൻ ഖാന്റെയും,സണ്ണി ലിയോണിന്റെയും പേരുകൾ ചേർത്ത സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എത്തിയിരിക്കുകയാണ് ഇമ്രാൻ ഹാഷ്മി.

ബിഹാറിലെ മുസാഫർപുറിലെ ധൻരാജ് മഹ്‌തോ ഡിഗ്രി കോളജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിയായ കുന്ദൻ കുമാർ എന്ന ഇരുപത് കാരണാണ് പ്രവേശന കാർഡിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാൻ ഹാഷ്മയുടെ പേര് ചേർത്തത്.

‘ സത്യമായും അവൻ എന്റേതല്ല’ എന്ന കുറിപ്പോടെ ഈ വാർത്തകളുടെ ലിങ്ക് ട്വിറ്ററിൽ ഷെയ്ർ ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം
ഒട്ടേറെ ട്വീറ്റുകളും ട്രോളുകളും ഈ വിഷയവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഒടുവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭീം റാവു അംബേദ്കർ ബിഹാർ സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപോർട്ടുകൾ.

cp-webdesk

null
null