Cinemapranthan

ഐ.എഫ്.എഫ്.കെ: 1500 പേരെ പരിശോധിച്ചതിൽ ഇരുപത് പേർക്ക് കോവിഡ്

1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്

null

സംസ്ഥാനത്ത് നാലിടങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ഘട്ടം തിരുവനന്തപുരത്ത് ഇന്ന് ആരംഭിക്കുമ്പോൾ , മേളയ്ക്കായി രജിസ്റ്റർ ചെയ്ത 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടാ​ഗോർ തിയേറ്ററിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 20 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്. നാല് ന​ഗരങ്ങളിലായി പല ഘട്ടങ്ങളിലായാണ് ഇക്കുറി ചലച്ചിത്രമേള. 2500 പേർക്കാണ് തിരുവനന്തപുരത്ത് ആകെ പ്രവേശനം അനുവദിക്കുന്നത്. വിവിധ തീയേറ്ററുകളിലായി ഇതുവരെ 2116 സീറ്റുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളിലെ പകുതി സീറ്റിൽ മാത്രമാണ് പ്രവേശനം. മുൻകൂട്ടി റിസർവ് ചെയ്തായിരിക്കും പ്രവേശനം. സീറ്റ് നമ്പർ അനുസരിച്ചാവും ഡെലി​ഗേറ്റുകളെ ഇരുത്തുക. കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി തുടങ്ങിയ തിയേറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുക.

തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ആരംഭിക്കുകയും സിനിമ ആരംഭിക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പായി റിസര്‍വേഷന്‍ അവസാനിക്കുകയും ചെയ്യും. റിസര്‍വേഷന്‍ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പര്‍ എസ്.എം.എസ് ആയി പ്രതിനിധികള്‍ക്ക് ലഭിക്കും. തെര്‍മല്‍ സ്കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ.

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെ കൊച്ചിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും.

cp-webdesk

null