അൺകണ്ടീഷണൽ ലവ്’, ഹലിത ഷമീം സംവിധാനം ‘സില്ലു കരുപ്പട്ടി’ കണ്ടത് മുതൽ പ്രാന്തന് ഈ വാക്കിനോട് വല്ലാത്തൊരു പ്രണയം തോന്നിയിട്ടുണ്ടായിരുന്നു. യാതൊരു വിധ ചട്ട കൂടുകളുമില്ലാത്ത പ്രണയത്തിന്റെ ഏറ്റവും മനോഹരമായ തലത്തിൽ നിൽക്കുന്ന 4 പ്രണയകഥകൾ കൂട്ടിച്ചേർത്ത ഒരു അമൂല്യ കഥാസമാഹാരം അതാണ് പ്രാന്തനെ സംബന്ധിച്ചിടത്തോളം ‘സില്ലു കരുപ്പട്ടി’ എന്ന ചിത്രം. ഇതിലെ നാല് പ്രണയകഥകളിൽ പ്രാന്തന് ഏറ്റവും പ്രിയപ്പെട്ടത് മണികണ്ഠൻ , നിവേദിത സതീഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ, ‘കാക്ക കടി’ എന്ന സെഗ്മെന്റ്.
ഒരു ക്യാബ് യാത്രയിലൂടെ യാദൃശ്ചികമായി പരിചയപ്പെടുന്ന മുകിലൻ, അനു എന്നീ രണ്ടുപേർ. ചില സാഹചര്യങ്ങൾ മൂലം അവർ തമ്മിലുണ്ടാവുന്ന സൗഹൃദം, പ്രണയം, എന്നിവയാണ് ചിത്രം സംസ്സാരിക്കുന്നത്. വല്ലാത്തൊരു ഹീലിംഗ് മൊമന്റാണ് ചിത്രം പ്രാന്തനു സമ്മാനിക്കുന്നത്.
സത്യത്തിൽ ഇതിലെ പെർഫോമൻസ് കണ്ടത് മുതലാണ് പ്രാന്തൻ മണികണ്ഠന്റെ ആരാധകനായി മാറുന്നത്. വളരെ ഗംഭീരമായി തന്നെ മുകിലനെ മണികണ്ഠൻ അവതരിപ്പിച്ചിട്ടുണ്ട്. അത് പോലെ തന്നെയാണ് നിവേദിത സതീഷിന്റെ പെർഫോമൻസും. ‘അനു’വിനെ പോലെയൊരു പെൺകുട്ടി നമ്മുടെ ലൈഫ് പാട്ണർ ആയി വരണമെന്ന് നമ്മളിൽ പലരും ആഗ്രഹിച്ചു പോകും. പ്രാന്തന്റെ മനസ്സിൽ വല്ലാത്തൊരു സ്പാർക്ക് സമ്മാനിച്ച ഒരു ഗംഭീര പ്രണയകഥ അതാണ് ‘സില്ലു കരുപട്ടി’ ‘കാക്ക കടി’ എന്ന സെഗ്മെന്റ്.