Cinemapranthan
null

‘വേല’ റിവ്യൂ : പോലീസ് ‘വേല’യുടെ അധികാര ശ്രേണിയുടെ കഥ.

വെറുമൊരു ടിപ്പിക്കൽ ‘ഹീറോ-വില്ലൻ വാറി’നപ്പുറം പോലീസ് ജോലിയുടെ അധികാര ശ്രേണിയുടെ ചതിയുടെയും, ഒറ്റപെടുത്തലിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും വലിയൊരു രാഷ്ട്രീയം സിനിമ സിനിമ സംസ്സാരിക്കുന്നുണ്ട്. ഒപ്പം ത്രില്ലർ എലമെൻറ്റ്സ് ചേർത്ത് ഭംഗിയാക്കി അവതരിപ്പിക്കാൻ സംവിധായകൻ ശ്യാം ശശിക്ക് സാധിച്ചിട്ടുണ്ട്.

null

അതിമാനുഷുകരും, സൂപ്പർ ഹീറോകളുമല്ലാത്ത പോലീസുകാരുടെ ജീവിതത്തിന്റെ കഥ പറഞ്ഞ, സ്ഥിരം ഹീറോ-വില്ലൻ സ്ഥിരം കളിയിൽ കുറച്ചെങ്കിലും മാറി ഒരു വലിയ രാഷ്ട്രീയം മുന്നോട്ട് വെച്ച ചിത്രം. അതാണ് ഒറ്റവാക്കിൽ ‘വേല’ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. ഷെയിൻ നിഗം, സണ്ണി വെയിൻ, സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ, നർമ്മിത എം.വി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. സജാസിന്റെ തിരക്കഥയിൽ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രമാണ് ‘വേല.’

പോലീസ് കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്ന, ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് കോൺസ്റ്റബിളിന് ഒരു ദിവസ്സം ലഭിക്കുന്ന ഫോൺ കോൾ ലഭിക്കുന്നു. അത് അയാളുടെ ജീവിതത്തെ തന്നെ ബാധിക്കുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്ക് തന്റെ മേലുദ്യോഗസ്ഥനായ, എസ്. ഐ . മല്ലികാർജുനന്റെ ശത്രുത സമ്പാദിക്കേണ്ടി വരുന്നു. പിന്നീട് അയാളുടെയും അയാളുമായി ബന്ധപെട്ടു കിടക്കുന്നവരുടെയും ജീവിതത്തിലെ സംഭവവികാസങ്ങളാണ് സിനിമ സംസ്സാരിക്കുന്നത്. വെറുമൊരു ടിപ്പിക്കൽ ‘ഹീറോ-വില്ലൻ വാറി’നപ്പുറം പോലീസ് ജോലിയുടെ അധികാര ശ്രേണിയുടെ ചതിയുടെയും, ഒറ്റപെടുത്തലിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും വലിയൊരു രാഷ്ട്രീയം സിനിമ സിനിമ സംസ്സാരിക്കുന്നുണ്ട്. ഒപ്പം ത്രില്ലർ എലമെൻറ്റ്സ് ചേർത്ത് ഭംഗിയാക്കി അവതരിപ്പിക്കാൻ സംവിധായകൻ ശ്യാം ശശിക്ക് സാധിച്ചിട്ടുണ്ട്.

പെർഫോമൻസിന്റെ കാര്യമെടുക്കുമ്പോൾ, ഉല്ലാസ് എന്ന നായകകഥാപാത്രത്തെ ,ഷെയിൻ നിഗം പതിവു പോലെ ഗംഭീരമായി അവതരിപ്പിച്ചു എന്ന് പറയാം. പ്രേത്യേകിച്ചു എടുത്തു പറയേണ്ടത് സണ്ണി വെയ്നിന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനമാണ്. സണ്ണി വെയ്നിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം എന്ന് തന്നെ ഇതിലെ ‘മല്ലികാർജുൻ മന്നാറി’നെ വിശേഷിപ്പിക്കാം… സിദ്ധാർഥ് ഭാരതന്റെയും കരിയറിലെ ഒരു വേറിട്ട കഥാപാത്രമാണ് ഇതിലെ എസ്.ഐ അശോക് കുമാർ. അതിഥി ബാലൻ, നർമ്മിത എം.വി എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. ]

അതുപോലെ സിനിമയുടെ ഔട്ട്പുട്ടിനെ വളരെയധികം സ്വാധിനിച്ച ഒന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ. പ്രധാനമായും എടുത്തു പറയേണ്ടത് സാം സി.എസ്സിന്റെ പശ്ചാത്തല സംഗീതമാണ്. വളരെ മികച്ച രീതിയിൽ സിനിമയുമായി പശ്ചാത്തല സംഗീതം ബ്ലെൻഡ് ചെയ്തു കിടക്കുന്നുണ്ട്. സുരേഷ് രാജന്റെ ഛായാഗ്രഹണവും, മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗും ബിനോയ് തലക്കളത്തൂരിന്റെ കലാസംവിധാനവും കലാസംവിധാനവും പ്രേക്ഷകർക്ക് മികച്ച തിയ്യേറ്റർ ഏക്സ്‌പീരിയൻസ് നൽകുവാൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.
മികച്ച രീതിയിൽ രാഷ്ട്രീയം സംസ്സാരിക്കുന്ന, പ്രേക്ഷകരെ നന്നായി എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു മികച്ച ചിത്രം അതാണ് വേല…

cp-webdesk

null
null