Cinemapranthan
null

‘ഡാർക്ക് സ്റ്റോറികളിൽ നിന്നുള്ള സ്വാഗതാർഹമായ മാറ്റം’ :ഖൽബിനെ പ്രശംസിച്ചു സുഹാസിനി മണിരത്നം.

എൻ്റെ സുഹൃത്ത് ആനിയുടെയും സജീവിൻ്റെയും മകൻ രഞ്ജിത്ത് ഈ പ്രണയകഥയിൽ തിളങ്ങി. അവൻ സിനിമയിൽ പുതുമുഖമാണ് , പക്ഷെ ക്യാമറയെ കുറിച്ചും അതിനും പിന്നിലും മുന്നിലും എന്താണ് നടക്കുന്നതെന്ന് അവനു നന്നായിട്ടറിയാം . വരാനിരിക്കുന്ന സിനിമകളിലും അദ്ദേഹം തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മികച്ച സിനിമയുടെ സ്‌പെഷ്യൽ ഷോ സംഘടിപ്പിച്ച ആനിക്ക് നന്ദി

null

മലയാള ചിത്രം ‘ഖൽബി’നെ പ്രശംസിച്ച് സൗത്ത് ഇന്ത്യൻ അഭിനേത്രിയും , സംവിധായികയുമായ സുഹാസിനി മണിരത്നം. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തന്റെ സിനിമാനുഭവം അവർ ആരാധകരുമായി പങ്ക് വെച്ചത്.

“ചെന്നൈയിൽ വച്ച് എൻ്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഖൽബ് എന്ന ഈ മനോഹര ചിത്രം കണ്ടു . ഡാർക്ക് സ്റ്റോറികളിൽ നിന്നുള്ള സ്വാഗതാർഹമായ മാറ്റമാണ് ഈ ചിത്രം. എൻ്റെ സുഹൃത്ത് ആനിയുടെയും സജീവിൻ്റെയും മകൻ രഞ്ജിത്ത് ഈ പ്രണയകഥയിൽ തിളങ്ങി. അവൻ സിനിമയിൽ പുതുമുഖമാണ് , പക്ഷെ ക്യാമറയെ കുറിച്ചും അതിനും പിന്നിലും മുന്നിലും എന്താണ് നടക്കുന്നതെന്ന് അവനു നന്നായിട്ടറിയാം . വരാനിരിക്കുന്ന സിനിമകളിലും അദ്ദേഹം തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മികച്ച സിനിമയുടെ സ്‌പെഷ്യൽ ഷോ സംഘടിപ്പിച്ച ആനിക്ക് നന്ദി”.

രഞ്ജിത്ത് സജീവ്, നേഹ നസ്നിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രമാണ് ഖൽബ്‌ . സിദ്ധിഖ്, സുർജിത്ത്, അംബി, ജാസിം, കാതറിൻ, കാർത്തിക് ശങ്കർ , ഷമീർ , ആതിര പട്ടേൽ, പ്രസാദ്, ജാഫർ ഇടുക്കി , അബു സലിം, സനു, സച്ചിൻ, ആഷിക് ഖാലിദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ജനുവരി ചിത്രത്തിന് മികച്ച പ്രേക്ഷക പ്രീതികരണം ലഭിച്ചിരുന്നു.

cp-webdesk

null
null