Cinemapranthan
null

‘സ്പൈഡർ മാൻ വേഷം’ : മൈക്കിൾ ജാക്‌സന്റെ നഷ്ടസ്വപ്നം!

90 കളുടെ കാലത്ത് സ്‌പൈഡർമാൻ കഥാപാത്രത്തെ സ്ക്രീനിലേക്ക് അവതരിപ്പിക്കാൻ മാർവൽ മൂവിസിനെയും ,മാർവൽ കോമിക് യൂണിവേഴ്‌സ് ക്രീയേറ്റർ സ്റ്റാൻ ലീ യെയും ,മൈക്കിൾ ജാക്‌സൺ സമീപിച്ചിരുന്നു എന്നാണ് മൈക്കിൾ ജാക്‌സന്റെ അനന്തരവൻ താജ് ജാക്‌സന്റെ വാക്കുകൾ ഉദ്ധരിച്ചു ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

null

ലോകമെങ്ങും, കോടിക്കണക്കിനു പ്രേക്ഷകരുള്ള/ ലോകത്തിലെ തന്നെ ഏറ്റവുമധികം ഫാൻ ബസ് ഉള്ള ഒരു സൂപ്പർഹീറോ കഥാപാത്രമാണ് സ്പൈഡർ മാൻ. മാർവൽ യൂണിവേഴ്സിന്റെ തുറുപ്പുചീട്ടുകളിലൊന്ന് എന്നു തന്നെ വിശേഷിപ്പിക്കുന്ന ഒന്ന്. ആ ഒരു കഥാപാത്രത്തിന് മാത്രമായി യൂണിവേഴ്‌സ് തന്നെ മാർവൽ സൃഷ്ടിച്ചുവെന്ന് പറയാം. ടോബി മാഗ്വർ, ആൻഡ്രൂ ഗാർഫീൽഡ്, ടോം ഹോളണ്ട് തുടങ്ങിയവർ വളരെ അസ്സാദ്ധ്യമായി അവതരിപ്പിച്ച ഒരു ‘മാർവല’സ്സായ കഥാപാത്രം തന്നെയാണ് സ്‌പൈഡർമാൻ. എന്നാൽ നിങ്ങൾ എത്ര പേർക്കറിയാം, സ്‌പൈഡർമാൻ എന്ന കഥാപാത്രം ആദ്യമായി വേഷമിടാനിരുന്നത് പോപ്പ് ചക്രവർത്തി മൈക്കിൾ ജാക്സൺ ആകുമായിരുന്നുവെന്ന്….

90 കളുടെ കാലത്ത് സ്‌പൈഡർമാൻ കഥാപാത്രത്തെ സ്ക്രീനിലേക്ക് അവതരിപ്പിക്കാൻ മാർവൽ മൂവിസിനെയും ,മാർവൽ കോമിക് യൂണിവേഴ്‌സ് ക്രീയേറ്റർ സ്റ്റാൻ ലീ യെയും ,മൈക്കിൾ ജാക്‌സൺ സമീപിച്ചിരുന്നു എന്നാണ് മൈക്കിൾ ജാക്‌സന്റെ അനന്തരവൻ താജ് ജാക്‌സന്റെ വാക്കുകൾ ഉദ്ധരിച്ചു ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാർവൽ കോമിക്കുകളുടെ ആരാധകനായിരുന്ന, മൈക്കിൾ ജാക്‌സണു സ്പൈഡർ മാൻ, എക്സ്‍മാൻ തുടങ്ങി കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനു വേണ്ടി 90 കളിൽ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്ന, മാർവൽ മൂവിസ്സിനെ ഏറ്റെടുക്കാൻ വരെ, മൈക്കിൾ ജാക്‌സണും സഹോദരങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിനായി മാർവൽ മൂവീസുമായി ചർച്ചകൾ നടത്തിയെങ്കിലും ചില പ്രേത്യേക കാരണങ്ങളാൽ മാർവൽ മൂവീസ് അതിൽ നിന്നു പിന്മാറി. മൈക്കിൾ ജാക്‌സന്റെ സ്പൈഡർ മാൻ മോഹം എങ്ങുമെത്താതെ പോയി എന്നു തന്നെ പറയാം.

പിന്നീട് മാർവൽ മൂവീസ്സ്‌, സ്പൈഡർമാൻ – ലൈവ് ആക്ഷൻ മൂവിയുമായി, മുന്നോട്ടു പോയി, ഹീത്ത് ലെഡ്ജർ , ലിയാർണാഡോ ഡികാപ്രിയോ എന്ന അതികായമാരെ സമീപിച്ചുവെങ്കിലും, ചില കാരണങ്ങളാൽ അവർക്കു ആ കഥാപാത്രമായി വേഷമിടാൻ സാധിച്ചില്ല. പിന്നീട് ടോബി മാഗ്വറിലേക്കെത്തുകയും ,പിന്നീട് അദ്ദേഹം ആ വേഷം അവതരിപ്പിക്കുകയും ചെയ്തു. പിന്നെയുണ്ടായത് ചരിത്രം.

ടോബി മാഗ്വർ ഈ കഥാപാത്രം അവിസ്മരിണയമാക്കിയെങ്കിലും, മൈക്കിൾ ജാക്‌സൺ ആയിരുന്നു ഈ വേഷം അവതരിപ്പിച്ചുവെങ്കിൽ ആ വിഷ്വൽ ഏക്സ്‌പീരിയൻസ് എങ്ങനെയായിരിക്കും എന്നൊരു ഹോളിവുഡ് പ്രേക്ഷകർക്കുണ്ട്. ഒരു പോപ്പ് സ്റ്റാറിനപ്പുറം മറ്റൊരു രൂപത്തിൽ നമ്മൾ പ്രേക്ഷകർക്ക് കാണാമായിരുന്നു. ഹോളിവുഡ് പ്രേക്ഷകർക്ക് ഒരു വ്യത്യസ്തമായ വിഷ്വൽ ട്രീറ്റ് ആവുമായിരുന്നു അത്.

cp-webdesk

null
null