Cinemapranthan
null

25 കോടി നേട്ടം സ്വന്തമാക്കി മിഥുൻ മാനുവൽ-ജയറാം ചിത്രം ‘അബ്രഹാം ഓസ്‌ലർ’ !

ജയറാമിൻറെ കരിയറിലെ ഏറ്റവും നിർണായകമായ കഥാപാത്രമായിരിക്കും. ‘ എന്നും മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു എന്നും റിലീസിന് മുന്നേ റിപ്പോർട്ടുകൾ വന്നിരുന്നു. അത് പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകർക്ക് ഗംഭീര ട്രീറ്റാണ് മിഥുൻ മാനുവൽ ഒരുക്കിവെച്ചത്.

null

തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി ഒരാഴ്ച പിന്നീടുമ്പോൾ 25 കോടി നേടി ജയറാം-മിഥുൻ മാനുവൽ ചിത്രം ഏബ്രഹാം ഓസ്ലർ. ജയറാമിനെ നായകനാക്കി , രൺധീർ കൃഷണ കഥെയെഴുതി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് എബ്രഹാം ഓസ്‌ലർ. ഇമോഷണൽ ക്രൈം ത്രില്ലർ ജോണറിൽ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്നാണ്. ജയറാമിൻറെ കരിയറിലെ ഏറ്റവും നിർണായകമായ കഥാപാത്രമായിരിക്കും. ‘ എന്നും മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു എന്നും റിലീസിന് മുന്നേ റിപ്പോർട്ടുകൾ വന്നിരുന്നു. അത് പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകർക്ക് ഗംഭീര ട്രീറ്റാണ് മിഥുൻ മാനുവൽ ഒരുക്കിവെച്ചത്.

മലായാളത്തിലെ മുൻനിര താരങ്ങളിലൊരാളായ ജയറാം ‘അബ്രഹാം ഓസ്‌ലർ’ലൂടെ ബോക്സ് ഓഫീസിൽ രാജകീയ തിരിച്ചുവരവ് ഈ ചിത്രത്തിലൂടെ നടത്തി. അലക്സാൻഡർ എന്ന അതിഥി വേഷത്തിലൂടെ മെ​ഗാസ്റ്റാർ മമ്മൂട്ടി വൻ ഹൈപ്പിലേക്കാണ് ചിത്രത്തെ കൊണ്ടെത്തിച്ചത്. രണ്ടാം ഭാ​ഗത്തിന് സൂചന നൽകി കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ആദ്യഭാ​ഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്വഭാവവും പ്രാധാന്യവും വെച്ച് നോക്കുമ്പോൾ രണ്ടാം ഭാ​ഗത്തിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ഛായാഗ്രഹണം: തേനി ഈശ്വർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മാർക്കറ്റിംഗ്: ജാങ്കോ സ്പേസ്, പിആർഒ: വൈശാഖ് സി വടക്കേവീട്.

cp-webdesk

null
null