Cinemapranthan

നിങ്ങൾക്കറിയാമോ : വസ്സീറും, സിദ്ധാർഥ് അഭിമന്യുവും ആകേണ്ടിയിരുന്നത് ഫഹദ് ഫാസിൽ….!

.എന്നാൽ ഫഹദ് ഫാസിലിന്റെ കരിയറിന്റെ രണ്ടാം വരവിന്റെ തുടക്കത്തിൽ തന്റെ കരിയറിനെ തന്നെ മാറ്റിമറിക്കാൻ പോകുന്ന രണ്ടു സുവർണ്ണാവസരങ്ങൾ അദ്ദേഹം വിനയപൂർവം നിരസിച്ചുവെന്നു….! അതിലൊന്ന് അമിതാബ് ബച്ചനും ഫർഹാൻ അക്തറിനുമൊപ്പം തുല്യ പ്രാധ്യാനമുള്ള തനിക്കു ഹിന്ദി ഡെബ്യു ചെയ്യാനുള്ള അവസ്സരം….!!

null

നിങ്ങൾക്കറിയാമോ എന്ന് പ്രാന്തനറിയില്ല , തനിക്കു കിട്ടുന്ന ഓരോ കഥാപാത്രത്തേയും വളരെ മൈന്യൂട്ട് ഡീറ്റൈലിങ്ങിലൂടെയിലും, വളരെ എനർജറ്റിക്കായും അവതരിപ്പിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. താൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെയും, അതിന്റെ പെർഫോമൻസിലൂടെയും, ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന തലത്തിലേക്ക് ഉയരുകയും ചെയ്ത നടനാണ് അദ്ദേഹം.എന്നാൽ ഫഹദ് ഫാസിലിന്റെ കരിയറിന്റെ രണ്ടാം വരവിന്റെ തുടക്കത്തിൽ തന്റെ കരിയറിനെ തന്നെ മാറ്റിമറിക്കാൻ പോകുന്ന രണ്ടു സുവർണ്ണാവസരങ്ങൾ അദ്ദേഹം വിനയപൂർവം നിരസിച്ചുവെന്നു….! അതിലൊന്ന് അമിതാബ് ബച്ചനും ഫർഹാൻ അക്തറിനുമൊപ്പം തുല്യ പ്രാധ്യാനമുള്ള തനിക്കു ഹിന്ദി ഡെബ്യു ചെയ്യാനുള്ള അവസ്സരം….!!

‘ഹിന്ദി’ ‘തമിഴ്’ എന്നീ ഭാഷകളിലെ രണ്ടു മികച്ച ചിത്രങ്ങളിലെ പ്രതിനായക കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസ്സരം അദ്ദഹത്തിനു ലഭിച്ചിരുന്നു. എന്നാൽ തനിക്കു മനസിലാക്കുവാനും, സംസാരിക്കുവാനും കഴിയുന്ന ഭാഷകളിലെ സിനിമകൾ ചെയ്യുന്നതായിരിക്കും നല്ലത് എന്നൊരു ചിന്താഗതി മൂലം ഫഹദ് ഫാസിൽ അത് നിരസ്സിച്ചു. അദ്ദേഹം ഒഴിവാക്കിയ പ്രതിനായക വേഷങ്ങളിലൊന്നായിരുന്നു മോഹൻ രാജ സംവിധാനം ചെയ്ത ‘തനി ഒരുവനി’ലെ അരവിന്ദ് സ്വാമി അവതരിപ്പിച്ച സിദ്ധാർഥ് അഭിമന്യു. ഇത് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യമാണ്. നായകനെ കടത്തി വെട്ടുന്ന വില്ലൻ വേഷമായിരുന്നു അത്. ഒരിടവേളക്കു ശേഷം അരവിന്ദ് സ്വാമിയുടെ സിനിമയിലേക്കുള്ള റീഎൻട്രിക്കുള്ള രാജകീയ വരവേൽപ്പ് ആയിരുന്നു സിദ്ധാർഥ് അഭിമന്യു എന്ന കഥാപാത്രമായിരുന്നു. ഈ ഒരു കഥാപാത്രം ഫഹദ് ഫാസിൽ എന്ന ഷോ സ്റ്റീലർക്കു ലഭിച്ച തമിഴിലെ മികച്ച അരങേറ്റത്തിനുള്ള അവസരമായിരുന്നു ഇത്. ഫഹദ് ഫാൻസിനു ഇന്നും നിരാശ നൽകുന്ന ഒന്നായിരുന്നു ഇത്.

അത് പോലെ ഒഴിവാക്കിയ ഒരു വലിയ സുവർണ്ണവാസരമായിരുന്നു ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘വസ്സീറി’ലെ വസ്സീർ എന്ന c പ്രതിനായക സ്വഭാവമുള്ള കാമിയോ വേഷം. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ, അദിതി ഹൈദരി റാവു തുടങ്ങിയവരായിരുന്നു വസ്സീറിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

കുറച്ചു നേരമേ സ്ക്രീൻ പ്രസൻസ് മാത്രമാണ് സ്‌ക്രീനിൽ ഉള്ളുവെങ്കിലും പോലും കഥയുടെ തന്നെ നട്ടെല്ലായി മാറുന്ന ഒരു നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമായിരുന്നു വസ്സീർ. ഫഹദ് പിൻമാറിയതിനെ തുടർന്ന്, നെയ്ൽ നിതിൻ മുകേഷ് ഈ വേഷത്തിലേക്കെത്തി. ഒരു പക്ഷെ ഫഹദ് ഫാസിലിന് തന്റെ കരിയറിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിൽ ഒരു പാൻ ഇന്ത്യൻ അറ്റൻഷൻ കിട്ടാനുള്ള അവസരമായിരുന്നു അത്.

മലയാളസിനിമക്കു പുറത്ത് മറ്റു ചിത്രങ്ങൾ ചെയ്യാൻ താല്പര്യം ഇല്ലാതിരുന്ന ഫഹദ് ഫാസിൽ പിന്നീട് മറ്റു ഭാഷകളിലെ ബിഗ് സ്റ്റാർ ചിത്രങ്ങളുടെ ഭാഗമാവുകയും, അതത് ഭാഷകളിലെ പ്രേക്ഷകരുടെ ആരാധന ഏറ്റുവാങ്ങുകയും ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന എന്നൊരു തലത്തിലേക്കെത്തുകയും ചെയ്തു. എങ്കിലും ഫഹദ് എന്ന ആക്ടറുടെ പെർഫോർമറുടെ അഭിനയത്തിന്റെ വിവിധ ഡയമെൻഷൻസ് മറ്റു ഭാഷകളിലെ പ്രേക്ഷകർക്ക് കാണിക്കാനുള്ള ഒരു അവസ്സരമായിരുന്നു അത്. ഫഹദ് ഫാസ്സിൽ എന്ന നടന്റെ അഭിനയ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താവുന്ന രണ്ട് മികച്ച കഥാപാത്രങ്ങൾ ആവുമായിരുന്നു, ‘തനി ഒരുവനി’ലെയും, ‘വസ്സീറി’ലെയും കഥാപാത്രങ്ങൾ….

cp-webdesk

null

Latest Updates