മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ദൈർഖ്യം 2 .35 മണിക്കൂർ. ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് U/A സെർട്ടിഫിക്കറ്റ് ലഭിച്ചു. കാല-ദേശങ്ങൾക്കതീതമായ – നാടോടിക്കഥകളെയും, അമർ ചിത്ര കഥകളെയും അനുസ്മരിപ്പിക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന്റേതെന്നു സിനിമയുടെ അണിയറ പ്രവർത്തകർ ചിത്രത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
ജോൺ & മേരി ക്രീയേറ്റീവ് സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ് & എന്റർറ്റൈന്മെന്റ്സ് , യൂഡ്‌ലി ഫിലിംസ് , ആമേൻ മൂവി മൊണാസ്റ്ററി എന്നീ ബാനറുകളിൽ : ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ , വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ , എംസി ഫിലിപ്പ് , ജേക്കബ് ബാബു എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയും, പി. എസ്. റഫീക്കും ചേർന്നാണ്.
, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥാ നന്ദി, ഡാനിഷ് സേട്ട് , മണികണ്ഠൻ ആചാരി എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.ഛായാഗ്രാഹണം : മധു നീലകണ്ഠൻ, സംഗീതം: പ്രശാന്ത് പിള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ടിനു പാപ്പച്ചൻ, എഡിറ്റർ : ദീപു ജോസഫ് കലാ സംവിധാനം: ഗോകുൽദാസ് ചിത്രം ജനുവരി 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തും.