Cinemapranthan
null

ജെ സി ഡാനിയേൽ പുരസ്‌കാരം; കുഞ്ചാക്കോ ബോബനും മഞ്ജു വാര്യറും മികച്ച നടനും നടിയും: പല്ലൊട്ടി 90’സ് കിഡ്സ്‌ മികച്ച കുട്ടികളുടെ ചിത്രം

മികച്ച കുട്ടികളുടെ ചിത്രമായി, ‘പല്ലൊട്ടി 90 സ് കിഡ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം ‘പല്ലൊട്ടി 90 സ് കിഡ്‌സിലെ, ‘കനവേ’ എന്ന ഗാനത്തിലൂടെ കപിൽ കബിലന് ലഭിച്ചു.

null

14 – മത് ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ‘എന്നാ താൻ കേസ് കൊടി’ന് ലഭിച്ചു. ‘ഉറ്റവർ’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തു. ‘അറിയിപ്പ്, എന്നാ താൻ കേസ് കൊട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ മികച്ച നടനായും, ‘ആയിഷ’, വെള്ളരിപ്പട്ടണം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മഞ്ജു വാര്യർ മികച്ച നടിയായും തിരഞ്ഞെടുക്കപെട്ടു.

മികച്ച സംവിധായകനുള്ള പുരസ്ക്കാരം ‘അറിയിപ്പ് എന്ന സിനിമയിലൂടെ , മഹേഷ് നാരായണന് ലഭിച്ചു. മികച്ച കുട്ടികളുടെ ചിത്രമായി, ‘പല്ലൊട്ടി 90 സ് കിഡ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം ‘പല്ലൊട്ടി 90 സ് കിഡ്‌സിലെ, ‘കനവേ’ എന്ന ഗാനത്തിലൂടെ കപിൽ കബിലന് ലഭിച്ചു.

മികച്ച സ്വാഭാവ നടൻ: സുധീർ കരമന(ചിത്രം: പുലിയാട്ടം), മികച്ച സ്വഭാവ നടി :പോളി വിൽസൺ (ചിത്രം: അപ്പൻ), മികച്ച ബാല നടൻ: ആത്രേയ .പി (ചിത്രം: മോമു ഇൻ ദുബായ് ) മികച്ച ബാല നടി: ദേവനന്ദ ജിബി (ചിത്രം: മാളികപ്പുറം), മികച്ച തിരക്കഥ: താമിർ. ടി. വി , ഹാഷിം സുലൈമാൻ ( ആയിരത്തൊന്ന് നുണകൾ), മികച്ച ഛായാഗ്രാഹകൻ: മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), മികച്ച ഗാനരചയിതാവ് : റഫീഖ് അഹമ്മദ് ( ചിത്രങ്ങൾ : വിഡ്ഢികളുടെ മാഷ്, പുലിയാട്ടം), മികച്ച സംഗീത സംവിധായകൻ: പി.ജി.പൗലോസ് ജോൺസൻ( ചിത്രം : ചതി), മികച്ച പിന്നണി ഗായിക: നിത്യ മാമൻ( ചിത്രം: വെള്ളരിപ്പട്ടണം), ആരതി മുരളി (ചിത്രം: ഉറ്റവർ), മികച്ച ചിത്ര സംയോജകൻ : ശ്രീജിത്ത് സാരംഗ് (ചിത്രം: ജനഗണമന), മികച്ച കലാസംവിധായകൻ: സന്തോഷ് കരുൺ (ചിത്രം:വിചിത്രം), മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (ചിത്രങ്ങൾ :അറിയിപ്പ്, പന്ത്രണ്ട്.) മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : ഹസ്സൻ വണ്ടൂർ ( ചിത്രങ്ങൾ: മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്, എന്ന് സ്വന്തം ശ്രീധരൻ), മികച്ച സൗണ്ട് മിക്സിങ് : വിപിൻ നായർ( ചിത്രം: ആട്ടം), മികച്ച നവാഗത സംവിധായകൻ : ഷാഹി കബീർ (ചിത്രം :ഇലവീഴാ പൂഞ്ചിറ), മികച്ച വിഷ്വൽ എഫക്ട്സ് : മാത്യു മോസ്സസ്സ് (പന്ത്രണ്ട്), മികച്ച പരിസ്ഥിതി ചിത്രം : അക്കുവിന്റെ പടച്ചോൻ (സംവിധാനം : മുരുകൻ മലേരി), അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം: ശ്രുതി രാമചന്ദ്രൻ (ചിത്രം: നീർജ), സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം : ആനന്ദ് എകർഷി (ചിത്രം: ആട്ടം), ഛായാഗ്രഹകനുള്ള പ്രത്യേക ജൂറി പുരസ്കാരം : ശരൺ വേലായുധൻ (ചിത്രം :സൗദി വെള്ളക്ക)

cp-webdesk

null
null