Cinemapranthan
null

നവമാധ്യമങ്ങളിൽ തരംഗമായി ഡാൻസ് പാർട്ടിയുടെ ട്രെയിലറും ‘ദമാ ദമാ’ പാട്ടും….

ദമാ, ദമാ,’ വീഡിയോ സോങ്ങിന് വലിയ തോതിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇതുവരെ 1.1 മില്യൺ കാഴ്ചക്കാരാണ് ഈ വീഡിയോ സോങ്ങിന് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം സിനിമയുടെ ട്രെയിലർ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. ‘ഡാൻസ് പാർട്ടിയുടെ അപ്‌ഡേറ്റസ്സുകൾക്ക് വലിയ തോതിലുള്ള പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. നൃത്തത്തിനും പാട്ടിനും വളരെയധികം പ്രാധ്യാനമുള്ള ചിത്രമാണ് ഡാൻസ് പാർട്ടി.

null

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലാണ് ‘ഡാൻസ് പാർട്ടി’യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരേയാണ് ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സിനിമയുടെ ട്രെയിലർ ആകർഷിച്ചത്. കോമഡി എന്റർടെയ്നറാണ് എന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട് . പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, പ്രീതി രാജേന്ദ്രൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാഹുൽ രാ​ജ്, ബിജിബാൽ, വി3കെ എന്നിവർ സം​ഗീതം നൽകിയ ​ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ഡാൻസ്പാർട്ടി തീയ്യേറ്ററുകളിലേക്ക് എത്തുന്നു.

ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിം​ഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

cp-webdesk

null
null