വേനൽക്കാലം ആയതുകൊണ്ട് തന്നെ ചൂട് ക്രമേണ കൂടിക്കൂടി വരുന്നുണ്ട്. ശരീരത്തെ നന്നായി ശ്രദ്ധിക്കേണ്ടതാണ് ,കാരണം ആ തരത്തിലുള്ള ചൂടാണ് ഈയിടെയായി വർദ്ധിക്കുന്നത്.
പുറത്തിറങ്ങാൻ പറ്റാത്ത തരത്തിലുള്ള ചൂടും …ഇറങ്ങിയാലോ ഭയങ്കരമായ ക്ഷീണം ,കൂടാതെ സൂര്യതാപം ഏൽക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് ..സൂര്യാഘാതം എന്നത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനത്തെ തകരാറിലാക്കും വിധത്തിൽ അന്തരീക്ഷത്തിലെ ചൂട് ഒരു പരിധിക്ക് അപ്പുറം ഉയരുന്നതാണ്.

ഇങ്ങനെ ചൂട് വർധിക്കുമ്പോഴാണ് മനുഷ്യ ശരീരത്തിനോക്കെ പൊള്ളൽ എല്ക്കുന്നത്. കൂടിയ ശരീര താപം, ശരീരത്തിലെ അമിത ചൂട്, തലകറക്കം, മന്ദഗതിയിലെ ഹൃദയമിടിപ്പ്, മാനസികാവസ്ഥയിലെ മാറ്റം, അബോധാവസ്ഥ ഇവയ്ക്കെല്ലാം ഉയർന്ന ചൂട് കാരണമാകുന്നു .
ഇതിലും കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം. കൂടുതൽ വെയിലത്ത് നിൽക്കുമ്പോഴൊക്കെ നേരിട്ട് വെയിൽ ഏൽക്കുന്നവരുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ്. ശരീരഭാഗങ്ങൾ ചുവന്ന തടിക്കുകയും വേദന ഉണ്ടാവുകയും ചെയ്യും.
ക്ഷീണം, തലകറക്കം ,തലവേദന ,ചർദ്ദി, കഠിനമായ ദാഹം ,ഇവയൊക്കെയാണ് ലക്ഷണങ്ങൾ. ചൂട് കൂടുന്നതനുസരിച്ച് അൾട്രാ വയലറ്റ് വികിരണത്തിന്റെ തോതും കൂടുന്നുണ്ട്. പകൽ സമയത്ത് അധികം ചൂടിൽ പുറത്തിറങ്ങിയാൽ അൾട്രാ വയലറ്റ് രശ്മികൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ് .നേത്രരോഗം, തിമിരം, അലർജികൾ, തുടങ്ങിയവ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് കാരണം ഉണ്ടാവുന്ന രോഗങ്ങളാണ് .

വേനൽക്കാലം ആയതുകൊണ്ട് തന്നെ കൂടുതൽ വെള്ളം കുടിക്കുക ,ധാരാളം വിയർപ്പ് ഉള്ളവരാണെങ്കിൽ ഉപ്പിട്ട കഞ്ഞി വെള്ളം അല്ലെങ്കിൽ നാരങ്ങ വെള്ളമോ കുടിക്കുക, കട്ടി കുറഞ്ഞതോ വെളുത്തതോ അല്ലെങ്കിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക, പുറത്തിറങ്ങുമ്പോൾ സൺസ്ക്രീനും ലോഷനും ഉപയോഗിക്കുക.
ഇത്തരം മുൻകരുതൽ എടുത്തു കൊണ്ട് നമുക്ക് നമ്മുടെ ആരോഗ്യത്തെ വേനൽക്കാലത്ത് നിന്നും സംരക്ഷിക്കാൻ ആകുന്നതാണ്.








