ലണ്ടനിലെ ന്യൂഹാം സ്വദേശിനിയായ മേരി ജനിച്ചത് 1878 ലാണ്. തോമസ് ഭീവൻ എന്ന പുരുഷനെ വിവാഹം ചെയ്തു. അവർക്ക് നാല് മക്കളും ഉണ്ടായി .കുറച്ചു വർഷങ്ങൾക്കുശേഷമാണ് ഇവർക്ക് ഉണ്ടായ ശാരീരിക മാറ്റങ്ങൾ അവർ ശ്രദ്ധിച്ചത്..
ഡോക്ടറെ സമീപിച്ചപ്പോൾ ഇവർക്ക് അക്രോമാഗാലി എന്ന രോഗം ആണെന്ന് സ്ഥിരീകരിച്ചു. അവരുടെ
വിവാഹത്തിൻറെ പതിനൊന്നാം വർഷം ഭർത്താവ് മരിച്ചപ്പോൾ നാലു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തെ നോക്കേണ്ട ഉത്തരവാദിത്വം അവർ തന്നെ ഏറ്റെടുത്തു. കുടുംബത്തിലെ പട്ടിണി മാറ്റാൻ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ അവർ തൻ്റെ വിരൂപമായ ശരീരത്തെ തന്നെ ജീവിത ചെലവിന് ഉള്ള വക കണ്ടെത്താൻ ഉപയോഗിക്കാം എന്ന തീരുമാനത്തിലെത്തി അങ്ങനെ അവർ വേൾഡ് അഗ്ലിസ് വുമൺ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചു പൈസ ഉണ്ടാക്കി…

അതിൽ നിന്നും അവർക്ക് ജോലി കിട്ടി, ഒരു സർക്കസ് കമ്പനിയിലെ സൈഡ് ഷോകളിൽ പങ്കെടുക്കുകയായിരുന്നു അവളുടെ ജോലി. കാണികൾ അവളുടെ വൈരൂപ്യത്തെ പരിഹസിച്ചും വിമർശിച്ചും ആനന്ദം കണ്ടെത്തി. കാണികൾ പണം വാരിയെറിഞ്ഞു. തൻറെ മരണംവരെ മേരി ആൻ ചെയ്തത് ഈ ജോലിയായിരുന്നു.
പരിഹാസവും അപമാനവും സഹിച്ചുകൊണ്ട് തൻറെ നാലുമക്കൾക്ക് നന്നായി ജീവിക്കാനുള്ള വക ആ അമ്മ കണ്ടെത്തി. ഒടുവിൽ 1933 ഡിസംബർ 26 -ന് തന്റെ 53 -ാമത്തെ വയസ്സിൽ മേരി ആൻ മരിച്ചു.ശരിക്കും പറഞാൽ ഇവർ ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീയെന്ന വിശേഷണത്തോടെയല്ല അറിയപ്പെടേണ്ടത് അല്ലെ?.. മറിച്ച് അതിജീവനത്തിനായി തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്ത ഒരു അത്ഭുതകരമായ അമ്മയായി വേണം ബെവനെ ഓർക്കാൻ . ഇനിയുള്ള കാലങ്ങളിൽ എങ്കിലും അവർ അങ്ങനെ ഓർമിക്കപ്പെടട്ടെ .








