Cinemapranthan
null

ഒരു മലബാറിയൻ പ്രണയകഥയുമായി, സൈജു കുറുപ്പ് ചിത്രം അഭിലാഷം: ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി.

സൈജു കുറുപ്പ്, തൻവി റാം, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഷംസു ഷെയ്‌ബ സംവിധാനം ചെയ്യുന്ന തെക്കേ മലബാർ പശ്ചാത്തലമാക്കി, ഒരു പുതുമയുള്ള പ്രണയ കഥ പറയുന്ന ‘അഭിലാഷ’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സെക്കന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയുടേതാണ്. യുവതാരം അർജുൻ അശോകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

മലപ്പുറത്തെ, കോട്ടക്കലിൽ ഫാൻസി സ്റ്റോറും കൊറിയർ ഓഫീസും നടത്തുന്ന ,അഭിലാഷ് കുമാറിന്റെ നാളുകളായുള്ള അഭിലാഷത്തിന്റെയും, അതിനായി അയാൾ നടത്തുന്ന രസകരമായ ശ്രമങ്ങളുടെയും കഥയാണ് ചിത്രം പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത്. അഭിലാഷായി സൈജു കുറുപ്പ് എത്തുമ്പോൾ, ‘അമ്പിളി’, ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’, ‘2018’, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ തൻവി റാം അഭിലാഷിന്റെ ബാല്യകാല സുഹൃത്തായ ഷെറിനെ അവതരിപ്പിക്കുന്നു, നവാസ് വള്ളിക്കുന്ന്, ബിനു പപ്പു, ഉമാ കെ.പി, നാസർ കറുത്തേനി, ശീതൾ സക്കറിയ എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു. .

ദുൽഖർ സൽമാൻ നിർമ്മിച്ച ‘മണിയറയിലെ അശോകനും’, റിലീസ് ആകാനിരിക്കുന്ന ആന്തോളജി ചിത്രം, ‘മധുരം ജീവാമൃതബിന്ദു’ വിലെ ഒരു സെഗ്മെന്റ് ചിത്രത്തിനും ശേഷം ഷംസു സംവിധാനം ചെയ്യുന്ന ചിത്രമാണ്, ‘അഭിലാഷം’. കോഴിക്കോട്, മുക്കം,അരീക്കോട്, മലപ്പുറം, കോട്ടക്കൽ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഷറഫു, സുഹൈൽ കോയ എന്നിവർ രചന നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ശ്രീഹരി.കെ നായരാണ്.

ഛായാഗ്രാഹണം : സജാദ് കാക്കു, എഡിറ്റിങ് :നിംസ്, കലാസംവിധാനം : അർഷാദ് നക്കോത്ത്, മേക്കപ്പ്: റോണക്സ്‌ സേവ്യർ, വസ്ത്രാലങ്കാരം: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്, ചീഫ് അസ്സോസിയേറ്റ് : നിശ്ചല ഛായാഗ്രഹണം: ഷുഹൈബ് എസ്.ബി.കെ.

cp-webdesk

null
null