Cinemapranthan

തിലകന്റെ അധികം ആർക്കും അറിയാത്ത കഥ

തിറ്റാണ്ടുകൾക്ക് മുൻപ്… ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഒരു സൈനിക ക്യാമ്പ് സന്ദർശിക്കുകയായിരുന്നു.
സൈനിക രോഗശാന്തി ആശുപത്രിയിലെത്തി, ചികില്‍സയിലിരുന്ന പട്ടാളക്കാരെ സന്ദർശിക്കാനായി അദ്ദേഹം എത്തി.
ക്യാമ്പിലെ ഉത്തരവുപ്രകാരം, പ്രധാനമന്ത്രിയുമായി സൈനികർക്ക് നേരിട്ട് സംസാരിക്കാനാകില്ലായിരുന്നു. പക്ഷേ, ഒരാൾ അത് കേൾക്കാതെ നെഹ്റുവിനോട് സംസാരിച്ചു.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി… എനിക്ക് അങ്ങയോട് ഒരു കാര്യം പറയാനുണ്ട്…”

അവൻ സംസാരിക്കാൻ ശ്രമിച്ചതെന്തിനോ, സമീപം നിൽക്കുന്ന ഉദ്യോഗസ്ഥർ ഉടൻ ഇടപെടാൻ ശ്രമിച്ചു.
എങ്കിലും നെഹ്റു കൈ ഉയർത്തി, ‘അവനെ പറയാൻ വിട്ടേക്കൂ’ എന്ന നിലപാടിലായിരുന്നു.ആ യുവ സൈനികൻ, തൻ്റെ ഉള്ളിലെ വേദനയും ആശങ്കയും തുറന്ന് പറഞ്ഞു:

“സൈനിക മേധാവികൾ എന്റെ കാലുകൾ മുറിക്കേണ്ടതാണെന്ന് തീരുമാനിച്ചിരിക്കുന്നു.
എന്നോട് ചോദിക്കാതെ, എന്റെ കുടുംബത്തെ അറിയിക്കാതെ, ഒരേകപക്ഷീയ തീരുമാനമാണ് ഇതെന്നും അദ്ദേഹത്തെ അറിയിച്ചു.
ഈ ശസ്ത്രക്രിയ ഒഴിവാക്കാമോ ഇതിന് ശേഷം വരുന്ന അപകടത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നും അയ്യാൾ കൂട്ടിച്ചേർത്തു.ആ കൂറ്റൻ സൈനിക സംവിധാനത്തിന്റെ ഇടയിലും,
ഒരുവന്റെ സ്വാതന്ത്ര്യവും മനുഷ്യത്വവും സംരക്ഷിക്കാൻ പ്രധാനമന്ത്രി തയ്യാറായി.

ദില്ലിയിലെത്തി ഉടൻ, നെഹ്റു ഒരു ഉത്തരവ് പുറത്തിറക്കി:
ഇനി മുതൽ, സൈന്യത്തിലെ സമാനമായ ചികിൽസാ തീരുമാനങ്ങൾ സൈനികന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെ മാത്രമേ നടപ്പിലാക്കാവൂ.ആ യുവ സൈനികൻ പിന്നീട് പട്ടാളജീവിതത്തോട് വിടപറഞ്ഞു, നാട്ടിലേക്ക് മടങ്ങി.
അവിടെ തുടർന്ന ചികിത്സ യിൽ…
അത്ഭുതകരമായി, അവന്റെ കാലുകൾ മുറിച്ചു മാറ്റാതെ തന്നെ രക്ഷപെട്ടു.

അവൻ പിന്നീട് മലയാള നാടകം, സിനിമ, കലാരംഗം എല്ലാം ഒരു ചുഴലിക്കാറ്റെന്ന പോലെ കീഴടക്കി.
അതേ വേറെ ആരുമല്ല
നമ്മുടെ തിലകൻ. സുരേന്ദ്രനാഥ് തിലകൻ.
നടനകലയുടെ പെരുന്തച്ചൻ.അവൻ്റെ കാലുകൾ തിരിച്ചു കിട്ടിയത്,
ഒരാ പ്രധാനമന്ത്രിയുടെ മനുഷ്യസ്നേഹപരമായ ഉത്തരവിലൂടെ ആയിരുന്നു.

cp-webdesk

null