Cinemapranthan
null

ജിമ്മിയുടെയും നിത്യയുടേയും ജീവിതത്തിലെ സെക്കന്റ് ചാൻസ്.

എവിടെയോ നഷ്ടപ്പെട്ട് പോയ തന്റെ പ്രണയവും, ജീവിതവും തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ജിമ്മി അബ്ദുൽഖാദറിന്റെയും അവന്റെ പ്രിയപെട്ടവരുടെയും കഥയാണീ ചിത്രം.

null

ചില സിനിമകളുണ്ട്, നമ്മുടെയോ, നമ്മുക്ക് ചുറ്റുമുള്ളവരുടെയോ ജീവിതങ്ങളുടെ ഒരു നേർപകർപ്പാണെന്ന് സ്വയം തോന്നുന്ന, എവിടെയോ തന്നെ സ്വയം കാണുന്ന പോലെ തോന്നുന്ന സിനിമകൾ. അത്തരമൊരു സിനിമയാണ് “ന്റിക്കാക്കാക്കൊരു പ്രേമാണ്ടാർന്ന്. എവിടെയോ നഷ്ടപ്പെട്ട് പോയ തന്റെ പ്രണയവും, ജീവിതവും തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ജിമ്മി അബ്ദുൽഖാദറിന്റെയും അവന്റെ പ്രിയപെട്ടവരുടെയും കഥയാണീ ചിത്രം. ചിലപ്പഴൊക്കെ ജിമ്മിയിൽ എവിടെയൊക്കെയോ നമ്മളെ തന്നെ കാണുന്നത് പോലെ തോന്നും.

പ്രേക്ഷകർക്ക് ഒട്ടും വിരസത ഫീൽ ചെയ്യിക്കാതെ അവരെ കഥയോടൊപ്പം കൊണ്ട് പോവാൻ ഈ സിനിമയുടെ സംവിധായകനും എഡിറ്ററുമായ ആദിൽ മൈനൂത്ത് അഷ്റഫിന് സാധിക്കുന്നുണ്ട്. ഈ സിനിമയെ മികച്ചതാക്കുന്നതിൽ അഭിനേതാക്കളുടെ പെർഫോമൻസ് എടുത്ത് പറയേണ്ടതാണ് . യാതൊരു ഏച്ചുകെട്ടലുമില്ലാതെ കഥയുടെ ഒഴുക്കിനെ സ്വാഭാവികമാക്കുന്നതിൽ ഇതിലെ അഭിനേതാക്കൾ ഒരു പ്രധാന പങ്കു വഹിക്കുന്നു.

പ്രത്യേകിച്ച് ജിമ്മിയും (ഷറഫുദ്ധിൻ ) നിത്യയും (ഭാവന) തമ്മിലുള്ള പ്രണയബന്ധവും, ജിമ്മിയും മറിയകുട്ടിയും (സാനിയ റാഫി) തമ്മിലുള്ള സാഹോദര്യ ബന്ധവുമെല്ലാം പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷറഫുദ്ധിൻ, ഭാവന, സാനിയ റാഫി എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട് മുന്നിൽ ഭാവനയുടെ കം ബാക്ക് ആണെന്ന് തന്നെ പറയാം. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അനാർക്കലി നസീർ, അശോകൻ , അദ്രി ജോ , സാദിഖ് , മെർലിൻ, അനിൽ ആന്റോ, ദിവ്യ, ഷെബിൻ ബെൻസൺ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

അരുൺ റുഷ്ദിയുടെ സിനിമാറ്റോഗ്രാഫിയും, ബിജിപാലിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും ഈ സിനിമയുടെ മൂഡിനെ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല ഫീൽ ഗുഡ് മൂവിയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’.

cp-webdesk

null
null