Cinemapranthan
null

സംവിധാനം സേതു, നിർമാണം മണിയൻപിള്ള രാജു: ആസിഫ് അലിയുടെ മഹേഷും മാരുതിയും

null

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടൂ. സേതു ആണ് ചിത്രത്തിന്റെ സംവിധാനം. മഹേഷും മാരുതിയും എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത് നടൻ പൃഥ്വിരാജാണ്. മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മണിയന്‍ പിള്ളരാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല. ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി നവാഗഥാനായ നിശാന്ത് സാറ്റു ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും തിരുവോണ ദിനത്തിൽ പുറത്ത് വിടും.

ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ ആണ് ആസിഫിന്റെ റിലീസിനൊരുങ്ങി നല്‍ക്കുന്ന ചിത്രം. 19 വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചി ചിത്രം ലിറ്റില്‍ ബിഗ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തിലുണ്ട്‌.

cp-webdesk

null
null