Cinemapranthan

മമ്മൂട്ടി, വിൻസി വിൻഷ്യസ് മികച്ച നടനും നടിയും; സിനിമ ‘നൻപകൽ നേരത്ത് മയക്കം’ : സംവിധായകൻ മഹേഷ് നാരായണൻ

null

ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. മികച്ച നടി വിൻസി വിൻഷ്യസ്. ‘നൻപകൽ നേരത്ത് മയക്കം’ ആണ് മികച്ച സിനിമ. മികച്ച സംവിധായകനായി മഹേഷ് നാരായണൻ തെരഞ്ഞെടുത്തു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ നിർമ്മിച്ച്, നവാഗതനായ ജിതിൻരാജ് കഥ – സംവിധാനം ഒരുക്കി, ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90’സ് കിഡ്സ്’ സ്വന്തമാക്കിയിരിക്കുന്നു..!

സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടൻ, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ഫഹദ് ഫാസിൽ എന്നിവരാണ് മികച്ച നടന് വേണ്ടി മത്സര രംഗത്ത് ഉണ്ടായിരുന്നത്. നന്പകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട് , ബി32 മുതൽ 44 വരെ, ഉൾപ്പടെ അവസാന റൗണ്ടിലെത്തിയത് 44 സിനിമകൾ ആയിരുന്നു.

154 സിനിമകൾ പങ്കെടുത്തതിൽ മൂന്ന് റൗണ്ടുകളിലായി 42 ചിത്രങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്. പ്രമുഖ ബംഗാളി ചലച്ചിത്രപ്രവർത്തകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

മറ്റ് അവാർഡുകൾ

മികച്ച ലേഖനം: പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)

മികച്ച ഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)

സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം: ബിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം: ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)

മികച്ച വിഷ്വൽ എഫക്ട്സ്: അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്) (വഴക്ക്)

മികച്ച കുട്ടികളുടെ ചിത്രം: പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്

നവാഗത സംവിധായകന്‍: ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍): പൌളി വല്‍സന്‍ (സൌബി വെള്ളയ്ക്ക)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍): ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍ (സൌദി വെള്ളയ്ക്ക)

മേക്കപ്പ്: റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

ശബ്ദരൂപകല്‍പ്പന: അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)

ശബ്ദമിശ്രണം: വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)

സിങ്ക് സൌണ്ട്: വൈശാഖ് വിവി (അറിയിപ്പ്)

കലാസംവിധാനം: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)

എഡിറ്റിംഗ്: നിഷാദ് യൂസഫ് (തല്ലുമാല)

പിന്നണി ഗായകൻ: കപിൽ കപിലൻ (കനവേ, പല്ലൊട്ടി നയൻറീസ് കിഡ്സ്)

പിന്നണി ഗായിക: മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)

പശ്ചാത്തല സംഗീതം: ഡോൺ വിൻസെൻറ് (ന്നാ താൻ കേസ് കൊട്)

സംഗീത സംവിധാനം: എം ജയചന്ദ്രൻ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)

തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

ഛായാഗ്രഹണം: മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്)

കഥാകൃത്ത്: കമൽ കെ എം (പട)

ബാലതാരം (പെൺ): തന്മയ സോൾ (വഴക്ക്)

ബാലതാരം (ആൺ): മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്സ്)

അഭിനയം (പ്രത്യേക ജൂറി പരാമർശം): കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ (അപ്പൻ)

സ്വഭാവ നടി: ദേവി വർമ്മ (സൌദി വെള്ളയ്ക്ക)

സ്വഭാവ നടൻ: പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട് (സംവിധാനം ജിജോ ആൻറണി)

cp-webdesk

null