Cinemapranthan

മലയാളം, തെലുങ്ക്, ഇംഗ്ലീഷ് ഉൾപ്പടെ ഏഴ് സിനിമകൾ; ഈ ആഴ്ച്ച എത്തുന്ന ഒ ടി ടി റിലീസുകൾ

null

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പടെ ഏഴു സിനിമകളാണ് ഈ ആഴ്ച്ച ഒ ടി ടി റിലീസിനായി എത്തുന്നത്. തിയറ്ററുകളിൽ സമ്മിശ്രപ്രതികരണങ്ങൾ നേടിയ ചിത്രങ്ങൾ ആയ ‘അയൽവാശി, ‘സൈമൺ ഡാനിയേൽ’, ‘കഠിന കടോരമീ അണ്ഡകടാഹം’, ‘കട്ട്ഹാൽ’, ‘പൂക്കാലം’, ‘ആൻ ആൻഡ് ദി വാസപ്: ക്വാണ്ടുമാനിയ’, ‘ഏജന്റ്’ എന്നിവയാണ് ഈ ആഴ്ച എത്തുന്ന ഒ ടി ടി ചിത്രങ്ങൾ.

ഇർഷാദ് പരാരി ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയൽവാശി. സുഹൃത്ത് ബന്ധങ്ങളുടെയും തെറ്റിദ്ധാരണയുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് പ്രധാന കഥപത്രമായി എത്തുന്നത്. സൗബിനോടൊപ്പം നികില വിമൽ, ബിനു പപ്പു, വിജയരാഘവൻ എന്നിവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ജേക്സ് ബിജോയാണ് സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അയൽവാസിയായ സുഹൃത്തുക്കളുടെ കഥ പറയുന്ന ‘അയൽവാശി’ മെയ് 19 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്.

ഈയാഴ്ച ഓ ടി ടി റിലീസിന് വരുന്ന രണ്ടാമത്തെ ചിത്രമാണ് സാജൻ ആന്റണി സംവിധാനം ചെയ്ത ‘സൈമൺ ഡാനിയേൽ’. വിനീത് കുമാർ പ്രധാന വേഷത്തിൽ വരുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് രാകേഷ് കുര്യാക്കോസ് ആണ്. ദുരൂഹതയും സാഹസികതയും നിറഞ്ഞ ഈ ചിത്രത്തിൽ ദിവ്യ പിള്ള വിജേഷ് സുനിൽ സുഗത തുടങ്ങിയവർ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്. നിധി തേടിയിറങ്ങിയ സുഹൃത്തിനെ അന്വേഷിച്ചു പോകുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രം സൈന പ്ലെയിലൂടെ മെയ് 19 ന് ആണ് എത്തുന്നത്.

ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമായി എത്തി നവാഗതനായ മുഹാഷിൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കഠിന കടോരമീ അണ്ഡകടാഹം’. ഏപ്രിലിൽ തിയറ്റർ പ്രദർശനത്തിന് എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. വാപ്പയെ പോലെ പ്രവാസജീവിതത്തിലേക്ക് പോകാൻ താല്പര്യമില്ലാത്ത ബഷീറിന്റെ കഥയാണ് ചിത്രം പറയുന്നത്. പാർവതി ആർ കൃഷ്ണൻ, ശ്രീജ രവി, ഷിബില ഫറ, ബിനു പപ്പു, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘കഠിന കടോരമീ അണ്ഡകടാഹം’ മെയ് 19 മുതൽ സോണി ലീവിലൂടെയാണ് ഒടിടി പ്രദർശനത്തിന് എത്തുന്നത്.

സാനിയ മൽഹോത്ര നായികയായി എത്തുന്ന മറ്റൊരു ചിത്രമാണ് ‘കട്ട്ഹാൽ’. കോമഡിയും നാടകീയതയും ഇടകലർത്തിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് കട്ട്ഹാൽ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അശോക് മിശ്രയും യശോധരൻ മിസ്രയുമാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ ചക്കകൾ മോഷണം പോവുകയും അതിനെ തുടർന്ന് ഉണ്ടാകുന്ന അന്വേഷണവും ആണ് സിനിമയുടെ ഇതിവൃത്തം. നെറ്റ്ഫ്ലിക്സിലൂടെ മെയ് 19 ന് പുറത്തിറങ്ങുന്ന കട്ട്ഹാൽ പ്രേക്ഷകർക്ക് ആസ്വാദ്യകരമായ അനുഭവമായിരിക്കും നൽകുക.

ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കുടുംബ ബന്ധങ്ങളുടെ കഥ പറയുന്നതാണ്. നീണ്ട ഇടവേളയ്ക്കു ശേഷം കെപിഎസി ലീല എന്ന നായികയുടെ തിരിച്ചു വരവും കൂടിയാണ് ഈ ചിത്രം. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്റണി, അബൂ സലീം എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് സച്ചിൻ വാര്യർ ആണ്. ആനന്ദം, പ്രേമം, നേരം, ഭീഷ്മപർവ്o എന്നീ സിനിമകളുടെ ഛായാഗ്രഹകൻ ആയ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന ചിത്രം ഡിസ്‌ണി പ്ലസ് ഹോട്സ്റ്ററിലൂടെ മെയ് 19 ന് ആണ് റിലീസ് ചെയ്യുന്നത്.

പോൾ ലുഡ്സ് നായകനായി എത്തുന്ന ഇംഗ്ലീഷ് സിനിമയാണ് മാർവല്ലിന്റെ ‘ആൻ ആൻഡ് ദി വാസപ്: ക്വാണ്ടുമാനിയ’. വളരെയധികം ഫാൻബേസ് ഉള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പെയ്ട്ടൻ റീടാണ്. മുമ്പ് ഇറങ്ങിയ ‘ആൻഡ് മാൻ’ സിനിമയുടെ തുടർച്ചയായി തന്നെയാണ് ഈ സിനിമയും വരുന്നത്. ബാക്കിയുള്ള സിനിമകൾ പോലെ തന്നെ ആക്ഷനും കോമഡിയും ഇടകലർത്തിയാണ് ഈ ചിത്രവും എടുത്തിരിക്കുന്നത്. ഡിസ്ണി പ്ലസ് ഹോട്ട് സ്റ്റാറില്ലൂടെ മാർച്ച് 17 ന് ആണ് ‘ആൻ ആൻഡ് ദി വാസപ്: ക്വാണ്ടുമാനിയ’ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഭാവിയുടെയും ഭൂതത്തിന്റെയും എല്ലാം കഥ പറയുന്ന ഈ സിനിമ ഒരു പ്രത്യേക അനുഭവം ആയിരിക്കും പ്രേക്ഷകന് നൽകുക.

സോണി ലീവിലൂടെ ഈയാഴ്ച ഇറങ്ങുന്ന മറ്റൊരു ചിത്രമാണ് സുരേന്ദ്രൻ റെഡി സംവിധാനം ചെയ്യുന്ന ‘ഏജന്റ്’. ആക്ഷൻ ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് വക്കന്തം വംശിയാണ്. അഖിൽ അക്കിനേനി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രo ഒരു അണ്ടർ കവർ സ്പൈയുടെ മിഷനെകുറിച്ചാണ് സംസാരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹിപ് ഹോപ്‌ തമിഴ് ആദിയാണ്. മികച്ച വി എഫ് എക്സഉം മാസ് രംഗങ്ങൾ കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമാണ് ‘ഏജന്റ്’ പ്രേക്ഷകന് സമ്മാനിക്കുന്നത്.

cp-webdesk

null