Cinemapranthan
null

‘ഉം … പുതുതായൊരിത്’; ഷഹബാസ് അമന്റെ ശബ്ദത്തിൽ ‘ഇരട്ട’യിലെ പുതിയ ഗാനം പുറത്തിറങ്ങി

മുഹ്സിൻ പരാരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്

null

ജോജു ഡബിൾ റോളിൽ എത്തുന്ന ‘ഇരട്ട’ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഷഹബാസ് അമൻ പാടിയ ‘ഉം … പുതുതായൊരിത്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ജോജു ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ചത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ്. ചിത്രത്തിലെ പ്രോമോ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ‘ഇരട്ട’യിൽ വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു എത്തുന്നത്. തമിഴ് താരം അഞ്ജലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോജു ജോർജിന്റെ തന്നെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

cp-webdesk

null
null