Cinemapranthan

ആന്റണി പെപ്പെയുടെ ‘പൂവൻ’; ട്രെയിലർ പുറത്ത്

നവാഗതനായ വിനീത് വാസുദേവൻ ആണ് ‘പൂവൻ’ സംവിധാനം ചെയ്യുന്നത്.

കലിപ്പ് ലുക്ക് വിട്ട് ആന്റണി പെപ്പെയുടെ പുതിയ ഭാവമാറ്റം..! പെപ്പെ നായകനായി എത്തുന്ന ‘പൂവൻ’ ട്രെയിലർ പുറത്തിറങ്ങി. വരുൺ ധാര രചന നിർവ്വഹിച്ച് നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ‘പൂവൻ’ രസകരമായ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ഷെബിൻ ബക്കർ – ഗിരീഷ് എ ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ‘സൂപ്പർ ശരണ്യ’ എന്ന ഹിറ്റ് ചിത്രത്തിലെ ക്യാമ്പസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ് സംവിധായകനായ വിനീത് വാസുദേവൻ. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജു, കലാഭവൻ പ്രചോദ്, വരുൺ ധാരാ, വിനീത് ശ്യാം, വിനീത് ചാക്യാർ, സജിൻ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു. സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം – സാബു മോഹൻ, കോസ്സ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് – സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹൈൽ എം. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -വിഷ്ണു ദേവൻ, സനാദ് ശിവരാജ്, സംവിധാന സഹായികൾ: റിസ് തോമസ്, അർജുൻ കെ കിരൺ ജോസി, ഫിനാൻസ് കൺട്രോളർ – ഉദയൻകപ്രശ്ശേരി, പ്രൊഡക്ഷൻ മാനേജേഴ്സ്.- എബി കോടിയാട്ട്, മനുഗ്രിഗറി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്, കുര്യൻ,
വാഴൂർ ജോസ്.

cp-webdesk

null