Cinemapranthan
null

‘അനന്തഭദ്രം’ മുതൽ ‘വരിസ്’ വരെ; കല കൊണ്ട് അത്ഭുതങ്ങൾ തീർത്തിട്ടും സിനിമാ പ്രഭയുടെ പിന്നണിയിൽ മാത്രം ഒതുങ്ങി പോയ പ്രതിഭ.

ഇന്ന് രാവിലെ ഫോണെടുത്തു പതിവ് പോലെ തന്നെ സ്ക്രോൾ ചെയ്യുന്നതിനിടയിലാണ് സുനിൽ ബാബുവിന്റെ മരണ വാർത്ത കാണുന്നത്.

null

‘അനന്തഭദ്രം’ മുതൽ ‘വരിസ്’ വരെ.. കല കൊണ്ട് അത്ഭുതങ്ങൾ തീർത്തിട്ടും സിനിമാ പ്രഭയുടെ പിന്നണിയിൽ മാത്രം ഒതുങ്ങി പോയ അല്ലെങ്കിൽ ഭൂരിപക്ഷത്തിനിടയിൽ തിരിച്ചറിയപ്പെടാതെ പോയ ഒരു പ്രതിഭ ഉണ്ട്.. മാടമ്പി തറവാടും, ശിവക്കാവും, ദിഗംബരന്റെ മാന്ത്രിക പുരയും അടക്കം നമ്മൾ വായിച്ചറിഞ്ഞ സുനിൽ പരമേശ്വരൻ നോവലിലെ പലതിനെയും അതിലും മനോഹരമാക്കി ഒരുക്കി വച്ചതിനു പിന്നിലെ കലാകാരൻ. മലയാളവും തമിഴും തെലുങ്കും ഹിന്ദിയും അടക്കം ഒരുപിടി മികച്ച സിനിമകൾക്ക് കല സംവിധായകനായി പ്രവർത്തിച്ച പ്രിയപ്പെട്ട കലാകാരൻ സുനിൽ ബാബു.

മൈസൂരു ആർട്സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായി ആയാണ് സുനിൽ ബാബു
ചലച്ചിത്ര രംഗത്ത് എത്തുന്നത്. അതിനു ശേഷം സ്വതന്ത്രമായി മലയാളത്തിൽ ‘അനന്തഭദ്രം’, ‘ഉറുമി’, ‘ഛോട്ടാ മുംബൈ’, ‘ആമി’, ‘പ്രേമം’, ‘നോട്ട്ബുക്ക്’, ‘കായംകുളം കൊച്ചുണ്ണി’, ‘പഴശ്ശിരാജ’, ‘ബാംഗ്ലൂർ ഡെയ്‌സ്’ ‘ഭീഷ്മ പർവ്വം’ തുടങ്ങിയ ചിത്രങ്ങളും ബോളിവുഡിൽ ‘എം.എസ്. ധോണി’ ‘പാ’ തുടങ്ങിയ ചിത്രങ്ങളും തമിഴിൽ ഗജിനിയും, തുപ്പാക്കിയും അടക്കം വിജയുടെ ഇനി റിലീസാവാനുള്ള ‘വരിസ്’ൽ വരെ.. അദ്ദേഹത്തിന്റെ കലാവിരുത് നമുക്ക് കാണാം..

ഇന്ന് രാവിലെ ഫോണെടുത്തു പതിവ് പോലെ തന്നെ സ്ക്രോൾ ചെയ്യുന്നതിനിടയിലാണ് സുനിൽ ബാബുവിന്റെ മരണ വാർത്ത കാണുന്നത്. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്ന് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതയിരുന്നു. ശേഷം ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു

ആദരാഞ്ജലികൾ

cp-webdesk

null
null