Cinemapranthan
null

ആഹിരിയുടെ ഭംഗി ആവാഹിച്ച ‘പഴന്തമിഴ് പാട്ടിഴയും’; കുറിപ്പ് വായിക്കാം

പൊതുവേ സംഗീതസംവിധായകർക്കിടയി ൽ വിലക്കപ്പെട്ടതെന്നും, അശുഭകരമെന്നും വിശ്വസിച്ചിരുന്ന രാഗമാണ് ആഹിരി

null

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മണിച്ചിത്രത്താഴിലെ “പഴന്തമിഴ് പാട്ടിഴയും ” എന്ന ഗാനം. ഒരുപക്ഷെ ആ സിനിമയ്ക്കും മുകളിൽ നിർത്താൻ പറ്റിയൊരു പാട്ട് അതിലുണ്ടെങ്കിൽ അത് ഈ പാട്ടാണെന്ന് ഞാൻ പറയും. ഒരോ തവണ കേൾക്കുമ്പോഴും ഹൃദയത്തിനെ കൊളുത്തി വലിക്കാൻ തകവണ്ണം കുറേ നീഗുഡതകൾ അതിൽ ആവാഹിച്ചു വെച്ചതുപോലെയാണ് തോന്നുന്നത്. ഒരു സിനിമയുടെ കാതലായ കഥ 5 മിനിറ്റ് വരുന്ന പാട്ടിൽ വർണ്ണിച്ചു വെച്ചൊരു അത്ഭുതം.

ഒരു ശില്പി കല്ലിൽ മനോഹരമായൊരു ശില്പം കൊത്തിവെക്കുന്നതുപോലെ പോലെ ഈ പാട്ടിൽ കൊത്തിവെച്ചിരിക്കുകയാണ്, നാഗവല്ലിയെയും, തെക്കിനിയെയും, അവിടുത്തെ കാരണവരെയുമൊക്കെ. ഒരു മുത്തശ്ശി കഥ പോലെ പഴമയായ ഒരു കഥ പറയാൻ പഴമ തെളിഞ്ഞൊരു രാഗം തന്നെ വേണമായിരുന്നു. അതിന് സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണൻ സർ ഉപയോഗിച്ച രാഗമാണ് ‘ ആഹിരി ‘. പൊതുവേ സംഗീതസംവിധായകർക്കിടയി ൽ വിലക്കപ്പെട്ടതെന്നും, അശുഭകരമെന്നും വിശ്വസിച്ചിരുന്ന രാഗമാണ് ആഹിരി. എന്നാൽ അതുപയോഗിച്ചൊരു ഗാനം ചെയ്തപ്പോൾ പിറന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ഗാനം.

ബ്രില്ല്യൻസുകളുടെ ഒരു കലവറ തന്നെയാണ് ഈ ഗാനം. ആ ഗാനരംഗമൊന്ന് ശ്രെദ്ധിച്ചാൽ സണ്ണി പാടുന്ന പാട്ട് നാഗവല്ലിയെ കുറിച്ചാണെന്നു മനസ്സിലാകും. അതായത് സണ്ണി യഥാർത്ഥത്തിൽ ഗംഗയിലെ ചിത്തരോഗിയുമായി സംവധിക്കുകയായിരുന്നു അവിടെ. അവളോടുള്ള കരുണയും അനുകമ്പയുമെല്ലാം വരികളിൽ നിന്ന് വ്യക്തമാണ്. അങ്ങനെയൊരു emotional connectivity അവർ തമ്മിൽ ഉണ്ടാവാനാണ് നാഗവല്ലിക്ക് ഇഷ്ടപ്പെട്ട അതെ രാഗത്തിൽ തന്നെ സണ്ണി പാടിയത്. എന്നാൽ താൻ ഗംഗയിലെ ചിത്ത രോഗിയെ മനസ്സിലാക്കി എന്ന് ഗംഗ അറിയുകയും ചെയ്യരുത്. അതുകൊണ്ടാണ് പരസ്പരം കണ്ണുകൾ ഉടക്കുമ്പോൾ ഗംഗയിൽ നിന്ന് സണ്ണി ഒഴിഞ്ഞു മാറുന്നതായി ആ ഗാനരംഗത്തിൽ പലതവണ കാണിക്കുന്നത്.

Terrible beauty of a song. അതിന്റെ extreme level ആണ് ഈ പാട്ട്. അങ്ങനെയൊരു ഭീകരമായ സൗന്ദര്യത്തെ തന്റെ ശബ്ദം കൊണ്ട് മികവുറ്റതാക്കി ദാസേട്ടൻ. വരികൾക്ക് ജീവൻ വെപ്പിച്ച ആലാപനം. ഇന്നേ വരെ മലയാള സിനിമയിൽ പിറന്നിട്ടുള്ള പാട്ടുകളിൽ ഇത്രയും വ്യക്തമായി കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും detailing ഉള്ള മറ്റൊരു പാട്ട് ഉണ്ടോ എന്ന് സംശയമാണ്.

A Never Ending Obsession.

” കുളിരിനുള്ളിൽ സ്വയമിറങ്ങി
കഥമെനഞ്ഞ പൈങ്കിളീ ” ..

Akhil A Nair

cp-webdesk

null
null