Cinemapranthan

‘മുത്തം നൂറുവിധം’: ശ്രദ്ധേയമായ കാസ്റ്റിങ് കാൾ വീഡിയോ; അവസാന തിയതി നാളെ

25 മുതൽ 30 വയസിന് ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഓഡിഷന് അപേക്ഷ അയക്കാം

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായ കാസ്റ്റിങ് കാൾ വീഡിയോയുടെ അവസാന ഡേറ്റ് നാളെ. ‘നി കൊ ഞാ ചാ’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മാനോ സംവിധാനവും തിരക്കഥയും നിർവ്വഹിക്കുന്ന ‘മുത്തം നൂറുവിധം’ എന്ന സിനിമക്കായി അഭിനേതാക്കളെ അന്വേഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഒട്ടേറെ പേരാണ് ഷെയർ ചെയ്തിരുന്നത്. ടാനി എന്ന കഥാപാത്രത്തിനെ തേടിക്കൊണ്ട് ആയിരുന്നു വീഡിയോ. ഇന്നത്തെ കാലഘട്ടത്തെ സ്ത്രീ എന്നാണ് ടാനിയെ മുത്തം നൂറുവിധത്തിന്റെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. 25 മുതൽ 30 വയസിന് ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഓഡിഷന് അപേക്ഷ അയക്കാം. നാളെയാണ് അപേക്ഷകൾ അയക്കുന്നതിനുള്ള അവസാന ദിവസം.

ചിത്രത്തിന്റേതായി നേരത്തെ അണിയറപ്രവർത്തകർ പുറത്ത് വിട്ട ടീസർ ഏറെ വൈറൽ ആയിരുന്നു.
സാധാരണ ടൈറ്റിൽ ടീസറുകളിൽ നിന്ന് വളരെ വ്യത്യസ്തതയുള്ള മേക്കിങ് സ്റ്റൈൽ ആയിരുന്നു. ടീസറിനോട് സമാനമായ രീതിയിൽ തന്നെയാണ് കാസ്റ്റിങ് കോളിന് വേണ്ടിയുള്ള വീഡിയോയും ഒരുക്കിയിട്ടുള്ളത്.

cp-webdesk

null