Cinemapranthan
null

ബഷീറിന്റെ നീലവെളിച്ചം സിനിമയാക്കാൻ ആഷിക്ക് അബു; താരനിരയിൽ പ്രിഥ്വിരാജും കുഞ്ചാക്കോയും റിമയും സൗബിനും

നീല വെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1964 ല്‍ എ. വിൻസന്റ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു ഭാര്‍ഗവീ നിലയം

null

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ ആസ്പദമാക്കി സിനിമയൊരുക്കാൻ ആഷിക്ക് അബു. ഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ‘നീലവെളിച്ചം’ എന്ന പേരിൽ തന്നെയാണ് ഒരുങ്ങുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ച് സംവിധായകൻ ആഷിക്ക് അബു ആണ് ചിത്രം പ്രഖ്യാപിച്ചത്.

‘സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.’ ആഷിക്ക് അബു ഫേസ്ബുക്കിൽ കുറിച്ചു.

നീല വെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1964 ല്‍ എ. വിൻസന്റ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു ഭാര്‍ഗവീ നിലയം. പിന്നീട് വർഷങ്ങൾക്കു ശേഷം ഈ സിനിമയുടെ അവകാശം ഗുഡ്നൈറ്റ് മോഹനൻ സ്വന്തമാക്കിയിരുന്നു.

സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ബിജിബാൽ, റെക്സ് വിജയൻ. എഡിറ്റിങ് സൈജു ശ്രീധരൻ.

cp-webdesk

null
null