Cinemapranthan

സുഹൃത്തിനൊപ്പം തട്ടുകടയിലെത്തിയ ‘തല’; മാസ്ക് മാറ്റിയപ്പോൾ അമ്പരന്ന് കടയുടമ

വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വാരാണസിയിലാണ് താരം

null

താര ജാഡകൾക്കപ്പുറം തന്റെ ലളിതമായ ജീവിത ശൈലി കൊണ്ട് എന്നും ആരാധകരെ സ്വാധിനിച്ച നടനാണ് തല അജിത്ത്. സുഹൃത്തുക്കൾക്കൊപ്പം നാടു ചുറ്റുന്നതിനിടെ ഭക്ഷണം കഴിക്കാൻ തട്ടുകടയിലെത്തിയ അജിത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വാരാണസിയിലാണ് താരം. പ്രശസ്തമായ ചില ചാട്ട് ഷോപ്പുകൾ ഉള്ള ഗോഡൌലിയ, ദാഷ്വമേധ പ്രദേശങ്ങളിലൂടെയുള്ള കറക്കത്തിനിടെ അദ്ദേഹം ഒരു ചാട്ട് ഷോപ്പിൽ കയറി. അജിത് ഒരു തൊപ്പിയും മാസ്കും ധരിച്ച് തന്റെ ഐഡന്റിറ്റി മറച്ചുവെച്ചിരുന്ന. എന്നാൽ ചാട്ട് കൈയിൽ കിട്ടിയതോടെ അത് കഴിക്കാനായി മാസ്ക് മാറ്റിയപ്പോൾ ചുറ്റുമുള്ളവർ തങ്ങളുടെ പ്രിയ താരത്തെ തിരിച്ചറിഞ്ഞു. ശുഭം കേസരി എന്നയാളുടെ കടയിലാണ് അജിത്തും കൂട്ടുകാരും കഴിക്കാനെത്തിയത്.

“അദ്ദേഹത്തെ ഞങ്ങളുടെ കടയിൽ കണ്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാത്തരം ബനാറസി ചാട്ടും അദ്ദേഹം ആസ്വദിച്ചു, പ്രത്യേകിച്ച് ടമാറ്റർ ചാറ്റ്. വിവിധതരം മധുരപലഹാരങ്ങളും കഴിച്ചു. പിറ്റേദിവസവും അദ്ദേഹം കടയിലേക്ക് എത്തി. വിഭവങ്ങൾ ഉണ്ടാക്കുന്നതെല്ലാം എങ്ങനെയെന്ന് ചോദിച്ചറിയുകയും അത് മൊബൈലിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു,” കടയുടമ ശുഭം കേസരി പറഞ്ഞു. ഇതോടൊപ്പം കാശി വിശ്വനാഥ ക്ഷേത്രത്തിലും താരം ദർശനം നടത്തിയിരുന്നു.

cp-webdesk

null