പത്ത് മാസത്തോളമായി പൂട്ടിക്കിടക്കുന്ന തീയേറ്ററുകള്‍ ഇനിയെങ്കിലും തുറക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ പലരും ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ ഈ ആവശ്യം മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെ ഉന്നയിച്ചിരിക്കുകയാണ് ഒരു സംഘം വിജയ് ആരാധകര്‍.
മാസ്റ്റർ റിലീസിന് തയ്യാറെടുക്കുമ്പോൾ കേരളത്തിൽ തിയേറ്റർ തുറക്കണം എന്ന ആവശ്യവുമായി വിജയ് ആരാധകർ രംഗത്ത്. പത്ത് മാസത്തോളമായി പൂട്ടിക്കിടക്കുന്ന തീയേറ്ററുകള്‍ ഇനിയെങ്കിലും തുറക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ പലരും ഉയര്‍ത്തുന്നുണ്ട്. എന്നാൽ ഇത്തവണ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പേജിലാണ് ഒരു സംഘം വിജയ് ആരാധർ ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
തീയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം ഉണ്ടാവുന്നപക്ഷം താങ്കളുടെ പാര്‍ട്ടി ഇനി തോല്‍ക്കില്ലെന്നും വിജയ് ആരാധകര്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നുമാണ് ചില ആരാധകർ കമന്റ് ചെയ്യുന്നത്.
50 ശതമാനം കാണികളെ പ്രവേശിപ്പിച്ചാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പാക്കാനാവില്ലേ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. ബാറുകളും സ്കൂളുകളും തുറക്കുമ്പോൾ തിയേറ്റർ തുറന്നാൽ എന്താണ് പ്രേശ്നമെന്ന് മറ്റ് ചില ആരാധകർ ചോദിക്കുന്നു.
അതേസമയം ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയടക്കമുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോൾ കൂടുതൽ മുന്നൊരുക്കങ്ങൾക്ക് തയ്യാറെടുക്കുകയാണ് കേരളവും.
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ചിത്രം ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചിരുന്നു. അതേസമയം കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കേണ്ടന്ന തീരുമാനത്തിലാണ് സർക്കാർ. സിനിമാസംഘടനകൾ ഇതുമായി ബന്ധപ്പെട്ട് അടുത്തദിവസം യോഗം ചേരാനിരിക്കുകയാണ്.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച്ച.
തീയേറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടിൽ തീയേറ്ററിൽ അനുവദിക്കുള്ളൂവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സിനിമയുടെ ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്നും ഈ നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്