Cinemapranthan

‘ഷോപ്പിംഗ് മാളിൽവച്ച് രണ്ട് ചെറുപ്പക്കാർ അപമാനിച്ചു’; വെളിപ്പെടുത്തലുമായി അന്ന ബെൻ

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്ക് നേരിട്ട മോശം അനുഭവം താരം പങ്കുവെച്ചത്

null

രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന് യുവനടി അന്ന ബെൻ. ശരീരത്തിൽ സ്പർശിച്ച ശേഷം ഇവർ പിന്തുടർന്നെന്ന് താരം പറയുന്നു. വ്യാഴാഴ്ച്ച കുടുംബത്തോടൊപ്പം കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം എന്നാണ് അന്ന ബെൻ പറയുന്നത്. അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും താരം കുറിച്ചു.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്ക് നേരിട്ട മോശം അനുഭവം താരം പങ്കുവെച്ചത്. “ആദ്യം അയാൾക്ക് അറിയാതെ പറ്റിയതാണോ എന്ന് ഞാൻ സംശയിച്ചു. എന്നാൽ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവൾ എന്റെയടുത്തുവന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാൻ ഊഹിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാൽ അതിന്റെ ഞെട്ടലിലായിരുന്നു.

ഞാൻ അവർക്കരികിലേക്ക് ചെന്നപ്പോൾ അവർ എന്നെ കണ്ടില്ലെന്ന് നടിച്ചു. പിന്നീട് കൗണ്ടറിൽ നിൽക്കുമ്പോൾ അവർ എനിക്കരികിൽ വന്നു സംസാരിക്കാൻ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവർ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാൻ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവർക്ക് അറിയേണ്ടത്. എന്നാൽ ഞങ്ങൾ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാൻ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങൾക്ക് അരികിലേക്ക് വന്നപ്പോൾ അവിടെ നിന്ന് പോയി”

ഈ വിഷയത്തിൽ പോലീസ് കേസ് എടുത്തതായും , സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ കണ്ടെത്തിയതായും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

cp-webdesk

null