മലയാളത്തിൽ നിന്നും ആദ്യമായി ഒരു ബോക്സ് മൂവി സീരീസ് ഒരുങ്ങുന്നു. ആർക്കും പരിചിതമല്ലാത്ത എന്നാൽ ഭാവിയിൽ പരിചിതമാകാനും സാധ്യതയുള്ള ഒരു സിനിമ സങ്കൽപ്പമാണ് ബോക്സ് മൂവി സീരീസ്. 4-സീരീസുകളിലായി ഒരുങ്ങുന്ന ഒരു ഹ്രസ്വ ചിത്രമാണിത്.
തികച്ചും ഫീച്ചർ ഫിലിംസിനോട് കിടപിടിക്കുന്ന മേക്കിങ് ക്വാളിറ്റിയിൽ ശബ്ദ -ദൃശ്യ മികവുകളോട് കൂടിയാണ് ഓരോ സീരീസും ഒരുങ്ങിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സീരീസും കണ്ടു തീരുമ്പോൾ ഒരു മുഴുനീള ചിത്രം കണ്ടു തീരുന്ന അനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.
‘കാമുകന്റെ ഡയറി’ എന്ന പേരിൽ ഒരുങ്ങുന്ന സീരീസ് ഒരുക്കുന്നത് സജീർ ഇബ്രാഹിം എന്ന സംവിധായകനാണ്.
സിനിമ സങ്കല്പങ്ങളിലെ ഈ പുത്തൻ ചുവടുവെപ്പുമായി ഫൺ ഡേ മൂവീസ് എന്റർടൈൻമെന്റാണ്സീരീസ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്.
IBRAHIM BRO’Zഉം ദുബായിലെ പ്രശസ്ത ട്രാവൽ ഏജന്റ് ആയ മിഹ്‌റാൻ ട്രാവെൽസ് -ദുബായ് ’യും ചേർന്നാണ് ആദ്യ സീരീസ് നിർമിച്ചിരിക്കുന്നത്.
സംവിധയകാൻ സാജിദ് യഹിയ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
ക്രിസ്തുമസ്സ് ദിനത്തിൽ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വിടും. യുവ നടൻ അർജുൻ അശോകന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്യുന്നത്.
ഏതൊരു സിനിമ പ്രാന്തനും ആഗ്രഹിക്കുന്നപോലെ ഒരു വെള്ളിയാഴ്ച ദിവസം തന്നെ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതീക്ഷകളുടെ വർഷമായ 2021 ജനുവരി 1’നു ഉച്ചക്ക് 1:1ന് ചിത്രം റിലീസ് ചെയ്യുമെന്നും സംവിധയകാൻ സജീർ പറയുന്നു.
സിനിമ പ്രാന്തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്.