Cinemapranthan

370 കോടിയോളം നഷ്ട്ടം: ഒ.ടി.ടി റിലീസിനൊരുങ്ങി ജെയിംസ് ബോണ്ട് ചിത്രം?; പ്രതികരിച്ച് എം.ജി.എം സ്റ്റുഡിയോസ്

1800 കോടി രൂപയ്ക്കുമേല്‍ (250 മില്യണ്‍ ഡോളര്‍) മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് ഇതിനോടകം 370 കോടിയോളം രൂപയാണ് നഷ്ടമായത്.

null

കോവിഡ് എല്ലാ മേഖലയെയും വലിയ രീതിയിൽ ബാധിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമ മേഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഹോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജെയിംസ് ബോണ്ട് ചിത്രത്തിന്റെ നിര്‍മാതാക്കൾ ഏറെ ആശയക്കുഴപ്പത്തിലാണ്. ഏറ്റവും പുതിയ ചിത്രം ‘നോ ടൈം റ്റു ഡൈ’ ഇക്കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

1800 കോടി രൂപയ്ക്കുമേല്‍ (250 മില്യണ്‍ ഡോളര്‍) മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് ഇതിനോടകം 370 കോടിയോളം രൂപയാണ് നഷ്ടമായത്.
അതേസമയം ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

അതേസമയം ഡയറക്ട് ഒ.ടി.ടി റിലീസ് സാദ്ധ്യതയെ പറ്റിയും നിർമാതാക്കൾ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ. എന്നാല്‍ തങ്ങള്‍ ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രത്തിന് എം.ജി.എം വിലയിട്ടിരിക്കുന്നത് വളരെ ഉയര്‍ന്ന തുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 4450 കോടി രൂപയാണ് എം.ജി.എം ‘നോ ടൈം റ്റു ഡൈ’ക്ക് പ്രതീക്ഷിക്കുന്ന മിനിമം വിലയെന്നാണ് റിപ്പോര്‍ട്ട്.വന്‍ തുക മുടക്കി ഹോളിവുഡ് പ്രോഡക്ടുകള്‍ വാങ്ങുന്ന മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകളെ സംബന്ധിച്ചുപോലും വളരെ ഉയര്‍ന്ന തുകയാണ് ഇത്.

നിരവധി പ്രൊമോഷണല്‍ പാര്‍ട്‍നര്‍ഷിപ്പുകള്‍ക്കായുള്ള കരാറുകള്‍ ഒ.ടി.ടി റിലീസിൽ നിന്ന് നിർമാതാക്കളെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. ലാന്‍ഡ് റോവര്‍, ഒമേഗ വാച്ചസ്, ഹെയ്‍നിക്കന്‍ തുടങ്ങി പല ലോകപ്രശസ്ത ബ്രാന്‍ഡുകളും പുതിയ ബോണ്ട് ചിത്രത്തിലൂടെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്‍റെ ആഗോള വിതരണാവകാശമുള്ള യൂണിവേഴ്സല്‍ പിക്ചേഴ്സുമായുള്ള കരാറും ഒ.ടി.ടി റിലീസില്‍ നിന്ന് നിര്‍മാതാക്കളെ പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. എന്നാൽ ഒ.ടി.ടി റിലീസ് എന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് എം.ജി.എം സ്റ്റുഡിയോയുടെ പ്രതികരണം. ചിത്രം ഏപ്രില്‍ 2021ൽ തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നും എം.ജി.എം വ്യക്തമാക്കി.

cp-webdesk

null