Cinemapranthan

സർക്കാർ ഭൂമിയിൽ സെറ്റിട്ട ദൃശ്യം 2 നെ തടഞ്ഞ് ഹരിതമിഷൻ പ്രവർത്തകർ; കലക്ടർ ഇടപ്പെട്ടു

കലക്ടർ ഇടപെട്ട് ഇരുപത്തി അയ്യായിരം രൂപ കെട്ടിവെച്ച് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ചിത്രീകരണം തുടരാൻ അനുവദിച്ചു

null

സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി സിനിമ സെറ്റ് നിർമ്മിച്ച മോഹൻലാൽ ചിത്രം ദൃശ്യം 2 നെ ഹരിതമിഷൻ പ്രവർത്തകർ നിർമ്മാണത്തിൽ നിന്ന് തടഞ്ഞു. തൊടുപുഴ കുടയത്തൂരില്‍ ആണ് ദൃശ്യം 2 നു വേണ്ടി സെറ്റ് നിർമ്മിച്ചത്. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ ഹരിത മിഷൻ പ്രവർത്തകരാണ് നിർമാണം തടഞ്ഞത്. പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് ജില്ലാ കലക്ടർ ഇടപെടുകയും ഇരുപത്തി അയ്യായിരം രൂപ കെട്ടിവെച്ച് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ചിത്രീകരണം നടത്താൻ അനുമതി നൽകുകയും ചെയ്തു.

കുടയത്തൂർ കൈപ്പകവലയിൽ തയ്യാറാക്കുന്ന സെറ്റിനെപ്പറ്റിയാണ് പരാതി ഉയര്‍ന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം തൊടുപുഴയിൽ ചിത്രീകരണം നടക്കുകയാണ്. ദൃശ്യം ആദ്യ ഭാഗത്തിലെ പൊലീസ് സ്റ്റേഷൻ ഉൾപ്പടെയുള്ള ലൊക്കേഷന്റെ സെറ്റ് ഇവിടെയായിരുന്നു.

ഹരിതകേരളം പദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ സർക്കാർ ഭൂമിയിൽ തൈകൾ നട്ട് വനമാക്കുന്ന പച്ചതുരുത്ത് പദ്ധതി പ്രദേശത്താണ് സിനിമാസംഘം സെറ്റിട്ടത്. കേരള സർക്കാർ പച്ചതുരുത്ത് എന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും അത് ശ്രദ്ധിക്കാതെയാണ് സിനിമ സംഘം സെറ്റിട്ടിരുന്നത്.

ദൃശ്യത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചിരുന്നത് ഇവിടെ തന്നെയായിരുന്നു. എന്നാൽ അന്ന് പച്ചത്തുരുത്ത് ഉണ്ടായിരുന്നില്ല. എന്നാൽ മുവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി പ്രദേശത്ത് ചിത്രീകരണത്തിന് വേണ്ടി നേരത്തെ അനുമതി വാങ്ങിയിട്ടുണ്ടെന്നും, പച്ചതുരുത്ത് നശിപ്പിക്കാതെ ചിത്രീകരണം തുടരുമെന്നും പ്രവർത്തകർ അറിയിച്ചു.

cp-webdesk

null