Cinemapranthan

ഐ.എഫ്.എഫ്.കെയിൽ തിരസ്കരിക്കപ്പെട്ട സിനിമകൾക്ക് പുരസ്ക്കാരം; ഉന്നയിച്ച പരാതികൾ ശരിവെക്കുന്നതെന്ന് മൈക്ക്

ഐ.എഫ്.എഫ്.കെയിൽ തിരസ്കരിക്കപ്പെട്ട വാസന്തി, ബിരിയാണി, വരി, ഇടം, കെഞ്ചിറ, നാനി അടക്കമുള്ള സ്വതന്ത്ര സിനിമകൾക്ക് സംസ്ഥാന പുരസ്‌ക്കാരങ്ങൾ ലഭിക്കുമ്പോൾ ഐ.എഫ്.എഫ്.കെക്കെതിരെ മൈക്ക് ഉന്നയിച്ച പരാതികൾ ഒരിക്കൽകൂടി ശരിവയ്ക്കപ്പെടുകയാണ്

null

ഐ.എഫ്.എഫ്.കെക്കെതിരെ വിമർശനവുമായി മൂവ്മെന്‍റ് ഫോർ ഇൻഡിപെൻഡന്‍റ് സിനിമ (മൈക്ക്). ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തങ്ങൾ ഉന്നയിച്ച പരാതികൾ ശരിവെക്കുന്നതാണെന്ന് മൈക്ക് പറയുന്നു.
ഈ വര്‍ഷത്തെ പുരസ്കാരം മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്ക് അർഹിക്കുന്ന പരിഗണന നൽകിയെന്നും, ഐ.എഫ്.എഫ്.ഐ, ​​ഐ.എഫ്.എഫ്.കെ പോലെയുള്ള ചലച്ചിത്ര മേളകൾ സ്വതന്ത്ര സിനിമകളെ പൂർണ്ണമായും അവഗണിക്കുകയും കച്ചവട സിനിമകൾക്ക് പ്രദർശനത്തിന് അവസരമൊരുക്കുന്ന ഒരിടമായി ചലച്ചിത്രോത്സവങ്ങളെ മാറ്റിത്തീർക്കുകയാണെന്നന്നും. ഇങ്ങനൊരു സാഹചര്യത്തിൽ ഇത്തവണത്തെ സംസ്ഥാന അവാർഡ് ഏറെ ആശ്വാസം നൽകുന്ന ഒന്നാണെന്നും മൈക്ക് പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.കെയിൽ തിരസ്കരിക്കപ്പെട്ട വാസന്തി, ബിരിയാണി, വരി, ഇടം, കെഞ്ചിറ, നാനി അടക്കമുള്ള സ്വതന്ത്ര സിനിമകൾക്ക് സംസ്ഥാന പുരസ്‌ക്കാരങ്ങൾ ലഭിക്കുമ്പോൾ ഐ.എഫ്.എഫ്.കെക്കെതിരെ മൈക്ക് ഉന്നയിച്ച പരാതികൾ ഒരിക്കൽകൂടി ശരിവയ്ക്കപ്പെടുകയാണ്. സ്വതന്ത്ര സിനിമകൾക്ക് ലഭിച്ച ഈ പുരസ്കാര മികവിനെ മുൻനിർത്തി, കച്ചവട സിനിമകൾക്കായി നിലയുറപ്പിച്ചിരിക്കുന്ന കേരള ചലച്ചിത്ര അക്കാദമി ഭാരവാഹികൾ തങ്ങളുടെ നിലപാടുകൾ തിരുത്തണമെന്നും ​ഐ.എഫ്.എഫ്.കെ അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സ്വതന്ത്ര സിനിമകൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്നും മൈക്ക് ആവശ്യപ്പെട്ടു. ഒരു മെഗാ ഇവന്‍റ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രിയ നായകർക്കും സിനിമക്കാർക്കും മാത്രം അവാർഡ് നൽകുക എന്ന രീതിയിൽ അധഃപതിച്ചു കഴിഞ്ഞ അവാർഡ് ദാനങ്ങൾ ഗൌരവകരമായ ഒരു പ്രക്രിയയായി മാറട്ടെ എന്നും മൈക്ക് ആശംസിച്ചു.

നിരൂപണം വായിക്കാം

cp-webdesk

null