സംവിധായകൻ അനുരാഗ് കശ്യപിന് നേരെഉയർന്ന പീഡന ആരോപണങ്ങൾക്ക് പ്രതികരണവുമായി നടി കസ്തൂരിയുടെ ട്വീറ്റ്. ഒന്നോ രണ്ടോ വ്യക്തികളുടെ പേര് കളങ്കപ്പെടുത്താമെന്നല്ലാതെ വ്യക്തമായസ്ഥിരീകരണമോ തെളിവുകളോ ഇല്ലാത്ത ലൈംഗികാരോപണങ്ങൾ കൊണ്ട് ഗുണമില്ലന്ന് നടി കസ്തൂരി. നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത്തരമൊരു അനുഭവം നേരടേണ്ടിവന്നതെങ്കിൽ നിങ്ങൾ ഇതുപോലെ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോഎന്നായിരുന്നു ട്വീറ്റിന് താഴെ വന്ന ഒരു കമന്റ്.
എന്ത് അടുപ്പമുളള ആൾ,എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് ചോദ്യത്തിന് കസ്തൂരിമറുപടിയും നൽകി. സിനിമയ്ക്കുളളിൽ തനിക്ക് നേരെയും ലൈംഗീക അതിക്രമങ്ങൾഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ കസ്തൂരി സംഭവത്തെ കുറിച്ച് കൂടുതലൊന്നുംവ്യക്തമാക്കിയില്ല.
തമിഴ്, തെലുങ്ക് ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കസ്തൂരി മലയാളത്തിൽ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം ജയറാം നായകനായ അനിയൻ ബാവ ചേട്ടൻ ബാവയാണ്. രാജസേനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് രചന നിർവഹിച്ചത് റാഫി മെക്കാർട്ടിൻ ടീമാണ്. കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത പഞ്ചപാണ്ഡവരാണ് കസ്തൂരിയുടെ മറ്റൊരു ശ്രദ്ധേയമായ മലയാള ചിത്രം.
ബോളിവുഡ് നടി പായൽ ഘോഷാണ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എ.ബി.എൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിക്കുന്നു. പായലിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. പായലിന് പിന്തുണയുമായി നടി കങ്കണ റണാവത്ത് രംഗത്ത് വന്നിട്ടുണ്ട്.