Cinemapranthan

ഇനി മഴ പെയ്താലും വെള്ളം കയറാതെ കിടക്കാം: മല്ലിക സുകുമാരൻ

“ഒരു അപ്പോയിൻമെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്. അടുത്തതിന്റെ അടുത്ത ദിവസം ഒരു ടീം സ്ഥലത്തെത്തി. കനാൽ മുഴുവൻ ക്ളീൻ ആക്കി; ലക്ഷങ്ങളൊന്നും ചെലവാക്കാതെ തന്നെ.”

null

മഴ പെയ്താൽ വെള്ളം കയറുന്ന സ്ഥലത്താണ് വീട് വെച്ചെതെന്ന ആരോപണത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. കുറച്ച് കാലമായി അനുഭവിക്കുന്ന ബുദ്ധിട്ടാണ് മഴ പെയ്താൽ വീട്ടിൽ വെള്ളം കയറുന്ന അവസ്ഥ. എന്നാൽ അതിന്റെ യഥാർത്ഥ കാരണം വെള്ളം കയറുന്ന സ്ഥലത്തു വീട് വെച്ചത് കൊണ്ടല്ലെന്നും, അറിയിപ്പില്ലാതെ ഡാം തുറന്നതു കൊണ്ടാണ് വീടും പരിസരവും വെള്ളത്തിലായെതെന്നുമാണ് മല്ലിക പറയുന്നത്.

“മഴ പെയ്‌താൽ വെള്ളം കയറുന്ന സ്ഥലത്താണ് മല്ലിക ചേച്ചി വീട് വച്ചതെന്ന് എല്ലാവരും പറഞ്ഞു. എട്ടു വർഷം ഞാൻ അവിടെ താമസിച്ചിട്ട്, മഴയും കൊടുങ്കാറ്റും ഇടിയും വന്നിട്ട് ഞങ്ങൾക്കൊന്നും ഒരു ശല്യവുമുണ്ടായിട്ടില്ല. ഡാം എല്ലാം കൂടി നിയന്ത്രണമില്ലാതെ തുറന്നുവിട്ടപ്പോൾ വന്നതാണ് ഈ വെള്ളപ്പൊക്കം. ഒരുപാട് സാധനങ്ങൾ അന്ന് കേടായിരുന്നു. ഒന്ന് സഹിച്ചു. രണ്ടാമത്തെ പ്രാവശ്യം ആവർത്തിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്‌മയാണ് കാരണം എന്നായിരുന്നു” – മല്ലിക പറഞ്ഞു.
വീടിന് പിന്നിലുള്ള കനാൽ ചിലർ കയ്യേറിയതും പരിസര പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നതിനിടയാക്കിയെന്ന് മല്ലിക പറയുന്നു. ഈ ദുരിത പ്രശ്നത്തിന് ഒരു പരിഹാരം തേടിയാണ് താരം മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത് എത്തുന്നത്.

“ഒരു അപ്പോയിൻമെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്. അടുത്തതിന്റെ അടുത്ത ദിവസം ഒരു ടീം സ്ഥലത്തെത്തി. കനാൽ മുഴുവൻ ക്ളീൻ ആക്കി; ലക്ഷങ്ങളൊന്നും ചെലവാക്കാതെ തന്നെ. ഇപ്പോൾ പേപ്പാറ ഡാം തുറന്നല്ലോ? ഒരു കുഴപ്പവുമില്ല” മല്ലിക പറയുന്നു.
മഴ പെയ്‌താൽ വെള്ളം കയറുന്ന സ്ഥലത്താണ് താമസിക്കുന്നത് എന്നത് തെറ്റായ ആരോപണമാണെന്നാണ് മല്ലിക വ്യക്തമാക്കുന്നത്.

cp-webdesk

null