ആർട്ട് സിനിമകളെ കുറിച്ചും കമർഷ്യൽ സിനിമകളെ കുറിച്ചും ഒരു വേദിയിൽ നടനും സംവിധായകനുമായ ലാൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി പടർത്തുന്നത്.
ലാൽ : “ഒരിക്കൽ എന്റെ അടുത്തൊരു പത്രക്കാരൻ ചോദിച്ചു ആർട്ട് സിനിമകളും ഉണ്ട്, തമാശകളൊക്കെ നിറഞ്ഞ കമർഷ്യൽ സിനിമകളുമുണ്ട്,
ശരിക്കും എന്താണ് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം? രണ്ടും സിനിമയല്ലേ എന്ന്!

അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയായി ഞാൻ പറഞ്ഞു കൊടുത്തു – കമർഷ്യൽ സിനിമ എന്ന് പറഞ്ഞാൽ ആ സമയം സിനിമ കണ്ടുകൊണ്ടിരിക്കുന്നവർക്ക്, ആ കാലഘട്ടത്തിൽ ഉള്ളവർക്ക് ഇഷ്ടപ്പെടുന്നവ ആണ് കോമേഴ്ഷ്യൽ സിനിമ എന്നത് .
നമ്മുടെ ഗോഡ്ഫാദർ ഒക്കെ കണ്ടാൽ അങ്ങനെ ആളുകൾ ചിരിക്കുമായിരുന്നു. പക്ഷെ അത് പിന്നീട് കുറേ കാലം കഴിയുമ്പോൾ അതിനകത്ത് ചിലപ്പോൾ ചിരിയുടെ അളവിങ്ങനെ കുറഞ്ഞ് കുറഞ്ഞ് വരും.
അതെന്താണെന്നാൽ അത് ആ കാലഘട്ടത്തിലേക്ക് മാത്രം നിൽക്കുന്നൊരു സിനിമയാണ് കോമേഴ്ഷ്യൽ സിനിമ എന്നത് കൊണ്ട്.
പക്ഷെ ആർട്ട് സിനിമ എന്ന് പറഞ്ഞാൽ അങ്ങനെയല്ല, അത് ആദ്യമിറങ്ങുമ്പോൾ ഭയങ്കര ബോറിങ് ആയിരിക്കും.
പക്ഷെ ഒരു പത്ത് കൊല്ലം കഴിഞ്ഞ് കണ്ടാലും അതേ ബോറിങ് ഉണ്ടാകും.. അതാണ് ക്ലാസിക്കും കമർഷ്യലും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത്.”
സത്യത്തിൽ ഇത് പോലുള്ള ഹ്യൂമർ സെൻസ് അല്ലേ മലയാള സിനിമക്ക് ഇപ്പോൾ നഷ്ടമായി കൊണ്ടിരിക്കുന്നത്.
മലയാളത്തിൽ ഇപ്പോൾ നല്ലയൊരു കോമഡി ചിത്രം സംഭവിക്കുന്നത് വളരെ വിരലമായിട്ട് അല്ലേ
കടപ്പാട്: mollywoodconnect






