Cinemapranthan

മലയാളം സിനിമയ്ക്ക് പുത്തൻ ത്രില്ലറുമായി അനോമീ

                          ആനോമി കണ്ടിറങ്ങിയ അത്ഭുതത്തിലാണ് ഇപ്പോഴും പ്രാന്തൻ, മലയാള സിനിമ പൂർണമായും മാറ്റാതെന്റെ പാതയിലാണ് എന്ന് ഈ സിനിമ  വീണ്ടും ഓർമപ്പെട്ടുത്തുന്നു, പ്രാന്തനെ ഈ സിനിമ കാണാൻ പ്രേരിപ്പിച്ചത് കുറെ കാലങ്ങൾക്ക് ശേഷം റഹുമാനിയും ഭാവനയും തിയേറ്റർ കാണുവാനായിരുന്നു. പക്ഷെ പ്രാന്തനെ ഞെട്ടിച്ചുകൊണ്ട് ഇവരുടെ കഥാപാത്രങ്ങളെ മാത്രമാണ് പ്രാന്തന് കാണാൻ കഴിഞ്ഞത്. 

                             ഫോറെൻസികിൽ വർക്ക് ചെയ്യുന്ന സാറാ എന്ന ഭാവനയുടെ കഥാപാത്രത്തെ പിൻതുടർന്നാണ് കഥ ആരംഭിക്കുന്നത്. മാനസിക പ്രശനം അനുഭവിക്കുന്ന സഹോദരൻ ആത്മഹത്യാ ചെയ്യുന്നതും, ആ കേസ് അന്വേഷിക്കുന്ന റഹുമാനിൽ പ്രതീക്ഷ ഇല്ലാതെ സ്വന്തമായി ഭാവനയുടെ കഥാപാത്രം അന്വേഷിക്കുന്നത് കഥാതന്തു. 

               രഹുമാന്‍റെ പോലീസ് വേഷം തന്നെയാണ് പ്രാന്തന് സിനിമയുടെ നട്ടെല്ലായി തോന്നിയത്. കണ്ടു പരിചരിച്ച പോലീസ് വേഷങ്ങളിൽ നിന്നും തികച്ചും  വ്യത്യസ്തം, ഭാവന ആരും കൊതിച്ച്‌ പോകുന്ന സഹോദരിയായി ജീവിക്കുകയായിരുന്നു. (പ്രാന്തന് ഇങ്ങനൊരു സഹോദരിയെ കിട്ടിയിരുന്നു എങ്കിൽ) . അർജുൻ ലാൽ , ബിനു പപ്പു , വിഷ്ണു അഗസ്ത്യ എന്നിവർ അവരുടെ കഥാപാത്രങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു. 

സിനിമയിൽ പ്രാന്തന് എടുത്തുപറയേണ്ടത് സിനിമയുടെ പിന്നണി പ്രവർത്തകരെപ്പറ്റിയാണ് . സിനിമയിൽ ആദ്യം കയ്യടി അർഹിക്കുന്നത് തിരക്കഥയും സംവിധാനവും നിർവഹിച്ച റിയാസ് മരത്തിനു തന്നെയാണ് , മുൻപ് ദിവാൻജിമൂല , നീലി എന്നീ സിനിമകളിൽ തിരക്കഥാകൃത്തായി പ്രവർത്തിച്ചിരുന്നു.  ഛായാഗ്രഹണം ചെയ്തത് ധ്രുവങ്ങൾ പതിനാറ് , മുതലും നീ മൂടിവും നീ , Dear കരടെ എന്നീ സിനിമകളിലൂടെ പ്രശസ്തനായ സുജിത് സാരംഗ് ആണ് പ്രാന്തന്‍റെ കണ്ണിൽ ആദ്യം എടുത്ത് പറയേണ്ടത്. അതുപോലെ സംഗീതം ഒരുക്കിയിരിക്കുന്നത് അനിമൽ , അർജുൻ റെഡ്ഢി എന്നീ സിനിമകളിൽ പ്രശസ്തനായ  ഹർഷവർധൻ രാമേശ്വർ ആണ്.

ഒരു പക്കാ investigation ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർ  ഒരിക്കലും തീയറ്ററിൽ മിസ് ചെയ്യരുതെന്ന് മാത്രമേ പ്രാന്തന് പറയാനൊള്ളൂ

cp-webdesk

null