Cinemapranthan

ക്രിസ്റ്റഫർ നോളന്റെ കഴുത്തിൽ എന്താണ്?

നോളന്റെ മിക്ക ലൊക്കേഷൻ ഷൂട്ടിംഗ് ഫോട്ടോയിലും ദാ ഇതേപോലെ ഒരു സാധനം അദ്ദേഹത്തിൻ്റെ കഴുത്തിൽ തൂങ്ങി കിടക്കുന്നത് കാണാറില്ല..
അതെന്താണെന്ന് അറിയാമോ നിങ്ങൾക്ക്? ഇന്ന് അത് എന്താണെന്ന് നോക്കിയാലോ..


കാസിയോ എന്ന കമ്പനിയുടെ പോർട്ടബിൾ മോണിറ്റർ ആണിത്
മറ്റു ഡയറക്ടേഴ്സ് ഒക്കെ 4k monitors ഉപയോഗിച്ച് നടക്കുന്ന ഈ കാലത്ത് നോളൻ ഉപയോഗിക്കുന്നത് 40 ഡോളർ മാത്രം വില വരുന്ന ചെറിയ മോണിറ്റർ മാത്രം.ഇതെന്തിനാണ് ഉപയോഗിക്കുന്നത് എന്ന് വെച്ചാൽ എല്ലാ മോണിറ്ററുകളെയും പോലെ ഓരോ ഷോട്ടിലും ഫ്രെയിം എങ്ങനെയുണ്ടെന്ന് അപ്പൊ തന്നെ കാണാനാണ് ഇത് ഉപയോഗിക്കുന്നത്.


നോളൻ്റെ കയ്യിലുള്ള ഈ മോണിറ്ററിൽ ചിത്രത്തിൻറെ കമ്പോസിംഗിൽ മാത്രം ശ്രദ്ധ കൂടുതൽ കൊടുക്കാൻ പറ്റും.കൂടാതെ ഇത് വയർലെസ് ആയാണ് പ്രവർത്തിക്കുന്നത്.so എവിടെ നിന്നും അതിലൂടെ ഫൂട്ടേജ് കാണാൻ പറ്റും.
ഈ സിമ്പിൾ ഉപകരണം അദ്ദേഹത്തിൻ്റെ ഫിലിം മാക്കിംഗിൻ്റെ approach ൻ്റെ ഉദാഹരണമാണ് .ആധുനിക technology ക്ക് പിന്നാലെ പോകാതെ അദ്ദേഹത്തിൻ്റെ കാഴ്ചപാടിനനുസരിച്ച് ഉള്ള സാധനം മാത്രമേ അവർ ഉപയോഗിക്കുകയുള്ളൂ.

cp-webdesk

null