Cinemapranthan

വൈബ് ഇടിപ്പടം.. കിടിലൻ ചിരിപ്പടം; ‘ആലപ്പുഴ ജിംഖാന’ റിവ്യൂ വായിക്കാം

അങ്ങനെ വീണ്ടുമൊരു വിഷുക്കാലമായി.. ഇത്തവണ വിഷുകാലം ആഘോഷമാക്കാനായി തീയറ്ററിൽ കൈനിറയെ ചിത്രങ്ങളാണ്..മമ്മൂക്കയുടെ ‘ബസൂക’, നസ്ലിൻ – ഖാലിത് റഹ്മാൻ ടീമിന്റെ ‘ആലപ്പുഴ ജിംഖാന’, ബേസിലിന്റെ ‘മരണമാസ്’ തുടങ്ങിയവയാണ് പ്രധാന റിലീസുകൾ..

മൂന്ന് സിനിമകളും ഇന്നായിരുന്നു റിലീസ്, പ്രാന്താണങ്കിൽ ആകേ കൺഫ്യൂഷനിലായിരുന്നു.. ഏതു സിനിമ കണ്ടുതുടങ്ങണം എന്നുള്ള അതി ഭീകര കൺഫ്യൂഷൻ. ഒടുവിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ജിംഖാനക്ക് തന്നെ കയറി. തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിലുംഅടുത്തിടെ മികച്ച സിനിമകളുടെ മാത്രം ഭാഗമായ നസ്ലിൻ നായകനായി എത്തുന്ന സിനിമ എന്ന നിലയിലും പ്രാന്തന് അൽപ്പം കൂടുതൽ പ്രതീക്ഷ ആലപ്പുഴ ജിംഖാനയിലുണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ വൻ സിനിമ.

ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്നു വ്യത്യസ്ഥതയും മികച്ച നിലവാരവും പുലർത്തിയ സംവിധായകൻ ആണ് ഖാലിദ് റഹ്മാൻ. ഇതും അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യമായ സിനിമയാണ്. ടീനേജ് അമേച്ചർ ബോക്സിങ്ന്റെ പശ്ചാത്തലത്തിൽ കഥപറഞ്ഞ കിടിലൻ സ്പോര്‍ട്സ് കോമഡി സിനിമ.

ചിത്രത്തിന്റെ കഥയിലേക്ക് വന്നാൽ പ്ലസ്ടു തോറ്റ ജോജോയും കൂട്ടരും കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നു അതിനായി ബോക്സിങ് പഠിക്കാൻ ആലപ്പുഴ ജിംഖാന എന്ന ക്ലബിൽ ചേരുന്നതും ഭാഗ്യവശാൽ, ജില്ലാതല മത്സരങ്ങളെ അതിജീവിക്കാൻ അവർക്ക് കഴിയുന്നു. പിന്നീട് നടക്കുന്ന സംസ്ഥാന തല ബോക്സിങ് ചാമ്പ്യൻഷിപ്പും അതിനെ ജോജോക്കും ഗാങിനും എന്താണ് സംഭവിക്കുന്നതുമാണ് സിനിമ കാണിക്കുന്നത്. മറ്റു സ്പോർസ് സിനിമകളിൽ നിന്നും വ്യത്യസ്തമായി തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത്

ജോജോ ജോൺസണായി നസ്ലെനെത്തുമ്പോൾ ആൻ്റണി ജോഷ്വ എന്ന കഥാപാത്രത്തെയാണ് ലുക്മാൻ അവറാൻ അവതരിപ്പിക്കുന്നത്. നസ്ലിൻ,  ലുക്ക്മാൻ എന്നിവരെ കൂടാതെ ഗണപതി, സന്ദീപ് പ്രദീപ്, അനഘ രവി, നന്ദ നിഷാന്ത്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്,  നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ നെസ്ലിൻ, ലുക് മാൻ ബേബി ജീൻ എന്ന് ഇങ്ങനെ യുവ നിരയുടെ ഗംഭീര പെർഫോമൻസ് എടുത്ത് പറയണം.

മാത്രമല്ല ഒരു സ്പോർട്സ് ജോണേർ സിനിമ ആകുമ്പോൾ കിട്ടുന്ന എല്ലാ തരത്തിലുള്ള ഹൈ മൊമെന്റ്സും സിനിമയിൽ കിട്ടുന്നുണ്ട്ആദ്യവസാനം വരെയും ഒരേപോലെ എൻഗേജ് ചെയ്ത് കൊണ്ട് പോകാൻ സിനിമക്ക് കഴിഞ്ഞു എന്നുവേണം പറയാൻ. സിനിമയുടെ ടെക്നിക്കൽ സൈഡ് എല്ലാം ടോപ് നോച്ച് ആയിരുന്നു. എടുത്ത് പറയേണ്ടത് വിഷ്ണു വിജയുടെ മ്യൂസിക് സൈഡ് തന്നെ. പിന്നെ നമ്മുടെ ഖാലിദ് റഹ്മാന്റെ സംവിധാനമാവും

ജോണറിനോട് 100 % നീതിപുലര്‍ത്തിയ ഈ ചിത്രം ഖാലിദ് റഹ്മാന്‍റെ കരിയറിലെ മറ്റൊരു വിജയ സിനിമ ആയി കണക്കുകൂട്ടാം

cp-webdesk

null