Cinemapranthan

‘പൈറേറ്റ്സ് ഓഫ് ദ കരീബിയൻ’ താരം സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

null

പൈറേറ്റ്സ് ഓഫ് കരീബിയൻ താരം തമയോ പെറി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂൺ 23 ന് വൈകുന്നേരം ഗോട്ട് ബീച്ചിൽ വച്ച് ആണ് സംഭവം

ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായിരുന്ന തമയോ പെറി കടലിൽ സർഫ് ചെയ്യുന്നതിനിടയിലാണ് സ്രാവിൻ്റെ ആക്രമണമുണ്ടാകുന്നത്
സംഭവം നേരിൽ കണ്ട ഒരു വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് വിളിക്കുകയും തുടർന്ന് അധികൃതരെത്തി ജെറ്റ് സ്‌കീ ഉപയോഗിച്ച് പെറിയെ കരയ്‌ക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ പരമ്പരയിലെ നാലാമത്തെ ചിത്രത്തിലാണ് തമയോ പെറി വേഷമിട്ടത്. കൂടാതെ ചാർലീസ് ഏഞ്ചൽസ്, ബ്ലൂ ക്രഷ്, തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

cp-webdesk

null