Cinemapranthan

ലിറ്റിൽ കഥ പറയുന്ന ലിറ്റിൽ ഹാർട്സ്

null

മലയോരവും അവിടുത്തെ കര്‍ഷകരും അവരുടെ ജീവിതവും പ്രമേയമായ സിനിമകള്‍ മലയാളിക്ക് അന്യമൊന്നുമല്ല. എന്നാല്‍ പോലും അത്തരം ഒരു ലാന്‍റ്സ്കേപില്‍ നിന്നുകൊണ്ടുതന്നെ വളരെ ഫ്രഷ് ആയ വെത്യസ്തമായ കഥ പറയുന്ന ഒരു സിമ്പിൾ ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്സ്..

ലിറ്റിലെ ഹാർട്ട്സ് പേര് പോലെ തന്നെ വളരെ സിംപിൾ ആയ ഒരു റൊമാൻ്റിക് ചിത്രം. ഒറ്റ വരിയിൽ അങ്ങനെ തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം.കാരണം സിനിമ പറഞ്ഞു വക്കുന്നു 2 വ്യത്യസ്ത തരം പ്രണയങ്ങളാണ്. മലയാള സിനിമയിൽ എക്കാലത്തും വ്യത്യസ്തതയാർന്ന കഥകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സന്ദ്ര തോമസ് പ്രൊഡക്ഷൻ ഇത്തവണയും പ്രേക്ഷകനെ നിരാശപെടുത്തിയിട്ടില്ലെന്ന് പറയാം..മാത്രമല്ല ഒപ്പം ഒത്തിരി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ചിത്രം

നിഷ്കളങ്കനായ നിരക്ഷരനായ നാട്ടിൽ എല്ലാവർക്കും പ്രിയപെട്ടവനായ സിബി എന്ന സിംപിൾ സിബിച്ച്നും അയാളുടെ അച്ഛനായ ബേബിച്ചനും കുടുംബ സുഹൃത്തായ ജോൺസണും അവരുടെ കുടുംബവും ഇടുക്കിയിലെ കുറച്ച് സാധാരണക്കാരും ഇവരുടെ ജീവിതത്തിലൂടെയുമാണ് സിനിമയുടെ ആദ്യ ഭാഗം മുന്നോട്ട് പോകുന്നത്. സിംപിൾ സിബിച്ചനായി ചിത്രത്തിലെത്തുന്നത് ഷൈൻ നിഗമാണ്. ബേബിച്ചനായി ബാബുരാജും. ഇരുവരുടെയും അച്ഛൻ മകൻ ബന്ധവും അവർക്കിടയിലുള്ള കെമിസ്ട്രിയും എല്ലാം സിനിമയിൽ മികച്ച രീതിയിൽ കയ്യടി നേടിയിട്ടുണ്ട്. വളരെ സിമ്പിൾ ആയി ഒരു ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന സിബിയുടെ ജീവിതത്തിലേക്ക് മൂന്ന് വ്യത്യസ്ത പ്രണയങ്ങൾ കടന്നു വരുന്നതും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും സിബിച്ചൻ അതിനെ നേരിടുന്ന രീതികളും ഒക്കെയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്‍റെ പോസിറ്റീവുകളിൽ എടുത്തുപറയേണ്ടത് ആർട്ടിസ്റ്റുകൾ പെർഫോമൻസ് തന്നെയാണ്. കൂടുതലും സീരിയസ് വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഷെയിനിന്‍റെ സിബിച്ചൻ എന്ന കഥാപാത്രത്തിലേക്ക് ഉള്ള മാറ്റം ഓരോ പ്രേക്ഷകനെയും ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിൻറെ ബോഡി ലാംഗ്വേജിലും ഡയലോഗ് ഡെലിവറിയിലും അടക്കം ഒരു നാട്ടിൻപുറത്തുകാരൻ ഇടുക്കിക്കാരനെ നമുക്ക് വ്യക്തമായി കാണാം. അതുപോലെതന്നെയാണ് ചിത്രത്തിലെ ബാബുരാജ് കൈകാര്യം ചെയ്യുന്ന ബേബിയുടെ കഥാപത്രവും. വില്ലൻ വേഷങ്ങളിലൂടെയും പിന്നീട് അങ്ങോട്ട് ഒരുപാട് തമാശകളുടെ നമ്മളെ ചിരിപ്പിച്ച ബാബുരാജ് നടൻ സിബിയുടെ അച്ഛനായി ആദ്യം മുതൽ അവസാനം വരെ സിനിമയിൽ പ്രേക്ഷകനെ ചിരിപ്പിച്ചുകൊണ്ട് നിറഞ്ഞു നിന്നു. ഹൈ പ്രാക്ടീവായ കഥാപാത്രങ്ങളിൽ നിന്നും വളരെ സൈലൻറ് ആയ ഒതുക്കമുള്ള ഒരു കഥാപാത്രത്തിലേക്കുള്ള മാറ്റമായിരുന്നു ഷൈൻ ടോം ചാക്കോയുടെത്. വളരെ മിതമായി സംസാരിക്കുകയും ഒരു ഇമോഷണൽ സിറ്റുവേഷനിലൂടെ കടന്നുപോവുകയും ചെയ്യുന്നു ഒരു കഥാപാത്രം. ഒപ്പം ബേബിച്ചന്റെ സ്വന്തം ശോശയായി, നായികയായി സ്ക്രീനിൽ എത്തിയ മഹിമ നമ്പ്യാരും കുടുംബ സുഹൃത്തായി എത്തിയ രഞ്ജി പണിക്കരും ഭാര്യയായ മാല പർവ്വതയൂം ബേബിയുടെ കാമുകിയെ എത്തിയ രമ്യ സുവിയും മകളായ എത്തിയ കൊച്ചി കുടുക്കിയും സിനിമയിൽ മികച്ച പ്രകടനത്തിന് കാഴ്ചവച്ചു. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ മാത്രം ഇത്രയും മനോഹരമായ ഒരു കഥ മൂന്ന് പ്രണയകഥ പ്രേക്ഷകനിലേക്ക് എത്തിക്കുകയും ഒരു രീതിയിലും പ്രേക്ഷകനിൽ മടുപ്പ് തോന്നിക്കാതെ എൻഗേജ് ആക്കുകയും ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് സിനിമയുടെ സംവിധായകർ എന്ന രീതിയിൽ ആൻ്റോ ജോസ് പെരേര ,എബി ട്രീസ പോൾ എന്നിവരുടെ വിജയവും സിനിമയുടെ രണ്ടാമത്തെ പോസ്റ്റീവ്ും.

ഒരു ഗ്രാമത്തിൽ മാത്രമുള്ള ജീവിതങ്ങളിലൂടെ ഇത്രയും മികച്ചരീതിയിൽ ഒരു കഥ ഒരുക്കുകയും അതിൽ ഓർതിർക്ക് ചിരിക്കും വിധമ തമാശകൾ നിറച്ച് അവസാനം വരെ പ്രേക്ഷകനെ എൻ്റർടെയിനർ ചെയ്യിച്ച് എന്നതിൽ എഴുത്തുകാരനായ രാജേഷ് പിന്നടനും കയ്യടി അർഹിക്കുന്നുണ്ട്. സിനിമയുടെ ടെക്നിക്കൽ സൈഡിലേക്ക് വരുമ്പോൾ എടുത്തുപറയേണ്ടത് ചിത്രത്തിൻറെ ഛായാഗ്രഹണം തന്നെയാണ്. ലുക്ക് ജോസ് എന്ന ചായാഗ്രഹകന്‍റെ ഏറ്റവും നല്ല ഫ്രെമുകളാണ് ചിത്രത്തിനുടനീളം. അതു കാണണമെങ്കിൽ ചിത്രത്തിലെ എദൻ പൂവേ എന്ന ഗാനം മാത്രം ഒന്ന് കണ്ടാൽ മതി.. ഇതു പറയുമ്പോൾ എടുത്തുപറയേണ്ട മറ്റൊന്നാണ് ചിത്രത്തിലെ മ്യൂസിക്. വളരെ മനോഹരമായ മെലഡികളും ഫാസ്റ് സോങ്ങുകളും ഒക്കെ ചേർന്ന ഒരു ഗംഭീര തിയറ്റർ വിരുന്നാണ് ലിറ്റിൽ ഹാർഡ്‌സ് ലൂടെ കൈലാസ്മേനോൻ നമുക്കായി ഒരുക്കി വെച്ചിട്ടുള്ളത്. നൗഫൽ അബ്ദുല്ലയുടെ എഡിറ്റിംഗ് കൂടെ ചേർന്നപ്പോൾ എല്ലാം ഒത്തിണങ്ങിയ ഒരു കംപ്ലീറ്റ് റൊമാൻറിക് ഫാമിലി എന്റർടൈനറായി മാറി ലിറ്റിൽ ഹാർഡ്. തുടക്കം മുതൽ ഒടുക്കം വരെ കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ട് കണക്ട് ചെയ്യിപ്പിച്ചുകൊണ്ട് നമുക്കുചുറ്റും അല്ലെങ്കിൽ നമ്മളിൽ നാം കണ്ടുവളർന്ന മൂന്ന് വ്യത്യസ്ത പ്രണയങ്ങളെ വളരെ വൃത്തിയായി അടുക്കും ചിട്ടയിലും ചേർത്ത് വെച്ചിട്ടുണ്ട്.

മൊത്തത്തില്‍ പറഞ്ഞാല്‍ തീയറ്ററിലെത്തി ടിക്കറ്റ് എടുത്താൽ ഒരു രീതിയിലും നിരാശ തോന്നാതെ സംതൃപ്തിയോടെ തിയേറ്റർ വിട്ടിറങ്ങാൻ കഴിയുന്ന എല്ലാ പ്രായത്തിലുള്ളവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന , സിമ്പിൾ ആയ, വ്യത്യസ്തമായ, മികച്ച തിയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ഉറപ്പു നൽകുന്ന ഒരു കുഞ്ഞു ചിത്രം … അതാണ് ലിറ്റിൽ ഹാർട്സ്

cp-webdesk

null

Latest Updates