Cinemapranthan

‘എങ്ങനെ നിക്കര്‍ കഴുകാം’; കുട്ടി വ്‌ളോഗറുടെ വീഡിയോ വൈറൽ

സപ്റ്റംബര്‍ 15ന് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 96000 ത്തില്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു

null

ഒട്ടേറെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സാധാരണമാണ്. എന്നാൽ ‘എങ്ങനെ നിക്കര്‍ കഴുകാം’ എന്ന തലകെട്ടിൽ യൂട്യൂബിൽ എത്തിയ ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ശങ്കരന്‍ എന്ന കുട്ടി വ്‌ളോഗറുടെ ആദ്യ വീഡിയോയാണത്. വളരെ ഗൗരവത്തോടെ, എന്നാല്‍ ഒരു വ്‌ളോഗര്‍ക്കു വേണ്ട എല്ലാ ചേഷ്ടകളും കൊണ്ട് നിക്കര്‍ കഴുകുന്ന ശങ്കരന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സപ്റ്റംബര്‍ 15ന് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 96000 ത്തില്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ എങ്ങനെ കഴുകണമെന്നും കഴുകുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നും ശങ്കരന്‍ എല്ലാവരേയും ഓര്‍മിക്കുന്നുണ്ട്.

cp-webdesk

null