ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ഗുജറാത്ത് സർക്കാർ കമലം എന്നാക്കിയതോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ കമലം പഴം എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ.
ഇപ്പോഴിതാ കമലം പഴം എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിശദീകരിക്കുകയാണ് യൂട്യൂബ് വീഡിയോയിലൂടെ അദ്ദേഹം.
ഡ്രാഗണ്‍ എന്നത് ചൈനയുമായി ബന്ധപ്പെട്ട പദമാണെന്നും അതുകൊണ്ടാണ് പേര് മാറ്റുന്നതെന്നുമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത് . പഴത്തിന് താമരയുടെ രൂപമാണെന്നും അതുകൊണ്ടു തന്നെ താമരയെ സൂചിപ്പിക്കുന്ന കമലം എന്ന പദമാണ് കൂടുതല്‍ യോജിക്കുകയെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ രംഗത്തെത്തി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കര്‍ഷകര്‍ വ്യാപകമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നാണ്. ഡ്രാഗണ്‍ ഫ്രൂട്ടിന് കമലം എന്ന പേരിനായി സംസ്ഥാനം പേറ്റന്റിന് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.