ഒരു മെക്സിക്കൻ അപാരത എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ടോം ഇമ്മട്ടി. ഗ്യാംബ്ലാർ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് അദ്ദേഹം. ‘ദുനിയാവിന്റെ ഒരറ്റത്ത്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയും, സുധി കോപ്പയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
നടൻ ടോവിനോ തോമസ് ആണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല. ‘കപ്പേള’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസിയും , സുധി കോപ്പയും ഒടുവിൽ വെള്ളിത്തിരയിൽ എത്തിയത്. കപ്പേളയിലെ ശ്രീനാഥ് ഭാസിയുടെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റു വാങ്ങിയിരുന്നു. ഒട്ടേറെ വത്യസ്ഥ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സുധി കോപ്പയും ശ്രീനാഥ് ഭാസിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
ബിഗയിൽ എന്ന ചിത്രത്തിന് ശേഷം സ്റ്റോറീസ് ആൻഡ് തൊട്ട്സ്ന്റെ ബാനറിൽ പ്രിൻസ് ഹുസൈനും , ലിന്റോ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം മനീഷ് മാധവൻ, പ്രശാന്ത് മുരളിയും സഫീർ റുമൈനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒ.റ്റി.റ്റി റിലീസായി ആണ് ചിത്രം ഒരുങ്ങുന്നതെന്നും റിപോർട്ടുകൾ ഉണ്ട്.